ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യുന്നു....

ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാഥം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ധരംശാല, ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ മൈതാനത്ത് നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഏഴ് ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഓസ്ട്രേലിയ 86 റണ്‍സ് എടുത്തിട്ടുണ്ട്. 43 റണ്‍സുമായി ഡേവിഡ് വാര്‍ണറും 40 റണ്‍സുമായി ട്രാവിസ് ഹെഡുമാണ് ക്രീസില്‍.ഒരു മാറ്റവുമായിട്ടാണ് ന്യൂസിലന്‍ഡ് ഇറങ്ങിയത്.
മാര്‍ക് ചാപ്മാന് പകരം ഓള്‍റൗണ്ടര്‍ ജിമ്മി നീഷം ടീമിലെത്തി. ഓസ്ട്രേലിയയും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന് പകരം ട്രാവിസ് ഹെഡ് ടീമിലിടം നേടി.
നിലവില്‍ അഞ്ച് മത്സരങ്ങളില്‍ എട്ട് പോയിന്റുള്ള ന്യൂസിലന്‍ഡ് പോയിന്റ് പട്ടികയില്‍ മൂന്നാമതാണ്. മൂന്ന് മത്സരങ്ങളില്‍ ആറ് പോയിന്റുള്ള ഓസ്‌ട്രേലിയ നാലാം സ്ഥാനത്തും. ന്യൂസിലന്‍ഡ് ജയിച്ചാല്‍ ഇന്ത്യയെ മറികടന്ന് രണ്ടാമതെത്തും.
"
https://www.facebook.com/Malayalivartha






















