ലോകകപ്പിലെ കരുത്തന്മാരുടെ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്

ലോകകപ്പിലെ കരുത്തന്മാരുടെ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ കിവീസ് നായകന്‍ ടോം ലാഥം ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഒരു മാറ്റത്തോടെയാണ് ന്യൂസിലന്‍ഡ് ഇന്നിറങ്ങുന്നത്.
ലോക്കി ഫെര്‍ഗൂസണു പകരം ടിം സൗത്തി അന്തിമ ഇലവനിലെത്തി. അതേസമയം, പ്രോട്ടീസ് നിരയിലും ഒരു മാറ്റമുണ്ട്. തബ്രെയ്‌സ് ഷംസിക്ക് പകരം കഗീസോ റബാഡ ഇന്ന് കളിക്കും.
രണ്ടു മത്സരം തുടര്‍ച്ചയായി തോറ്റെത്തുന്ന ന്യൂസിലന്‍ഡ് നിലവിലെ സ്ഥാനം കൈവിടാതിരിക്കാന്‍ ജയം മാത്രമാണു ലക്ഷ്യമിടുക. നിലവില്‍ എട്ടു പോയിന്റുമായി മൂന്നാം സ്ഥാനത്താണു കിവീസ്.
ദക്ഷിണാഫ്രിക്കയാണെങ്കില്‍ ജയം തുടര്‍ന്നു പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താനാണ് ഇറങ്ങുന്നത്. പത്തു പോയിന്റുമായി രണ്ടാം സ്ഥാനത്താണു ദക്ഷിണാഫ്രിക്ക. ഇന്നു ജയിച്ചാല്‍ 12 പോയിന്റുമായി റണ്‍ റേറ്റില്‍ ഇന്ത്യയെ മറികടന്ന് ഒന്നാമതെത്താനാകും. സെമി ഫൈനല്‍ ഉറപ്പിക്കുകയാണ് ഇരുടീമുകളുടെയും ലക്ഷ്യം.
https://www.facebook.com/Malayalivartha























