Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

കണക്കിലെ കളികള്‍ മാറുമ്പോള്‍... ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ സ്വപ്ന സെമി ഫൈനല്‍ സാധ്യതകള്‍ ഇങ്ങനെ; ലോകകപ്പ് സെമിയിലെ അവസാന സ്ഥാനക്കാരാവാന്‍ പോരടിക്കുന്നത് 3 ടീമുകള്‍, ആരായാലും എതിരാളികള്‍ ഇന്ത്യ; ആകാംക്ഷയോടെ ആരാധകര്‍

09 NOVEMBER 2023 09:39 AM IST
മലയാളി വാര്‍ത്ത

More Stories...

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് തലസ്ഥാനത്ത് വിപുലമായ ഗതാഗത, പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി...

ലോകകപ്പില്‍ ഇനി നടക്കുന്നത് ഇന്ത്യയുടെ എതിരാളികളാരെന്നറിയാനുള്ള മത്സരമാണ്. ലോകകപ്പില്‍ നാളെ നടക്കാനിരിക്കുന്ന ന്യൂസിലന്‍ഡ്-ശ്രീലങ്ക പോരാട്ടത്തില്‍ മഴ വില്ലനായേക്കുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. തിങ്കളാഴ്ച മുതല്‍ ബെംഗലൂരുവില്‍ കനത്ത മഴയുണ്ട്.

മത്സരദിവസമായ നാളെയും മഴ പ്രവചനമുണ്ട്. മഴമൂലം മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍ പാകിസ്ഥാന്റെ സെമി സാധ്യതകള്‍ കൂടും. ന്യൂസിലന്‍ഡ്-ശ്രീലങ്ക പോരാട്ടം മഴമൂലം ഉപേക്ഷിച്ചാല്‍ ഇരു ടീമുകളും പോയന്റ് പങ്കിടും. ഇതോടെ ന്യൂസിലന്‍ഡിന് ഒമ്പത് പോയന്റോടെ പോരാട്ടം അവസാനിപ്പിക്കേണ്ടിവരും.

അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ പാകിസ്ഥാന് സെമിയിലെത്താനുള്ള വഴി തെളിയും. അഫ്ഗാനിസ്ഥാനും അവസാന ഗ്രൂപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാല്‍ സെമിയിലെത്താനുള്ള സാധ്യതകളുണ്ടെങ്കിലും നെറ്റ് റണ്‍ റേറ്റില്‍ പാകിസ്ഥാനും പിന്നിലാണെന്നത് തിരിച്ചടിയാണ്.

 



ബെംഗലൂരുവില്‍ നടന്ന പാകിസ്ഥാനെതിരായ മത്സരത്തിലും ന്യൂസിലന്‍ഡിനെ മഴ ചതിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത് 400 റണ്‍സിനു മുകളില്‍ അടിച്ചിട്ടും മഴ കളിച്ചപ്പോള്‍ ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം തുടക്കം മുതല്‍ തകര്‍ത്തടിച്ച പാകിസ്ഥാന്‍ വിജയികളായി. നാളെ മഴമൂലം കളി പൂര്‍ണമായും മുടങ്ങിയില്ലെങ്കിലും മഴമൂലം കളി തടസപ്പെട്ടാല്‍ മത്സരഫലം എങ്ങനെ വേണമെങ്കിലും മാറി മറിയാമെന്നത് ന്യൂസിലന്‍ഡിന്റെ ആശങ്ക കൂട്ടുന്നുണ്ട്.

എന്നാല്‍ മഴ പ്രവചനത്തെക്കുറിച്ച് മത്സരത്തലേന്ന് ചോദിച്ചപ്പോള്‍ അത് തങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നായിരുന്നു കിവീസ് നായകന്‍ കെയ്ന്‍ വില്യംസണിന്റെ പ്രതികരണം. സെമി കാണാതെ നേരത്തെ പുറത്തായതിനാല്‍ നാളത്തെ മത്സരഫലം ശ്രീലങ്കയെ ബാധിക്കില്ല. 11ന് കൊല്‍ക്കത്തയിലാണ് പാകിസ്ഥാന്‍-ഇംഗ്ലണ്ട് പോരാട്ടം. നാളെ ന്യൂസിലന്‍ഡ് ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലന്‍ഡിനെ മറികടക്കാന്‍ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് വെറും ജയം മതിയാവില്ല.

നെറ്റ് റണ്‍ റേറ്റില്‍ ന്യൂസിലന്‍ഡിന് പിന്നിലാണെന്നതിനാല്‍ 130 റണ്‍സ് വ്യത്യാസത്തിലെങ്കിലും ഇംഗ്ലണ്ടിനെതിരെ ജയിച്ചാലെ പാകിസ്ഥാന് സെമിയിലെത്താനാവു. എന്നാല്‍ ശ്രീലങ്ക, നാളെ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാല്‍ ഇംഗ്ലണ്ടിനെതിരെ വെറും ജയം കൊണ്ട് പാകിസ്ഥാന് സെമിയിലെത്താം. ഇന്ത്യ-പാക് സ്വപ്ന സെമിക്ക് അരങ്ങൊരുങ്ങുകയും ചെയ്യും. ശ്രീലങ്ക ന്യൂസിലന്‍ഡിനെയും ഇംഗ്ലണ്ട് പാകിസ്ഥാനെയും തോല്‍പ്പിക്കുകയും ദക്ഷിണാഫ്രിക്കയെ അഫ്ഗാനിസ്ഥാന്‍ അട്ടിമറിക്കുകയും ചെയ്താല്‍ ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ സെമിക്ക് വഴി തെളിയും.

അതേസമയം ലോകകപ്പ് ക്രിക്കറ്റിലെ സെമി ഫൈനല്‍ ചിത്രം കൂടുതല്‍ വ്യക്തമായി. ഒന്നാം സ്ഥാനക്കാരായി നേരത്തെ സെമിയുറപ്പിച്ച ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും കൂടി സെമിയിലെത്തിയതോടെ ഇന് സെമി ഫൈനല്‍ ലൈനപ്പില്‍ അവശേഷിക്കുന്നത് ഒരേയൊയു സ്ഥാനം മാത്രമാണ്. അതിനായി പോരടിക്കുന്നതോ ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥന്‍ ടീമുകളും. നാലാം സ്ഥാനക്കാരായി സെമിയിലെത്തുന്നത് ഇവരില്‍ ആരായാലും നേരിടേണ്ടത് ഒന്നാം സ്ഥാനക്കാരായ ഇന്ത്യയെ ആണ്.

 

 



ന്യൂസിലന്‍ഡ് അവസാന മത്സരത്തില്‍ ശ്രീലങ്കയയെും പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെയും അഫ്ഗാനിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെയും നേരിട്ട് കഴിയുമ്പോള്‍ സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ ആരാണെന്ന് വ്യക്തമാവും. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് എതിരാളികാളായി ന്യൂസിലന്‍ഡ് വരാനാണ് സാധ്യത. എന്നാല്‍ ഓസ്‌ട്രേലിയയെ വിറപ്പിച്ച അഫ്ഗാനിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെ അവസാന മത്സരത്തില്‍ വീഴ്ത്തിയാല്‍ അവര്‍ക്കും നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തി മുന്നിലെത്താന്‍ അവസരമുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (8 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (31 minutes ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (42 minutes ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (1 hour ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (1 hour ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (2 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (2 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (2 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (3 hours ago)

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്  (3 hours ago)

നിയമവും നടപടിക്രമങ്ങളും പാലിച്ചാൽ പങ്കാളികളിൽ ഒരാൾ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരർക്ക് സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഡൽഹി ഹൈക്കോടതി  (3 hours ago)

കടും നിറങ്ങളൊന്നും വേണ്ട ... അധ്യാപകർക്ക് നിർബന്ധിത ഡ്രസ്സ് കോഡ് നടപ്പിലാക്കി ഹിമാചൽ പ്രദേശ് സർക്കാർ...  (3 hours ago)

വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 19 വയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends