Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീലങ്കയെ തോല്‍പ്പിച്ച് കിവീസ്... അഞ്ച് വിക്കറ്റിനാണ് കിവീസ് വിജയിച്ചത്

10 NOVEMBER 2023 12:56 AM IST
മലയാളി വാര്‍ത്ത

ലോകകപ്പില്‍ ഇന്ന് ന്യൂസിലന്‍ഡും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് കിവീസ്. അഞ്ച് വിക്കറ്റിനാണ് കിവീസ് വിജയിച്ചത്. ശ്രീലങ്ക 46.4 ഓവറില്‍ 171 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. കിവികള്‍ 23.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സുമായി വിജയതീരത്തെത്തി.

ഡിവോണ്‍ കോണ്‍വേയും (45), രചിന്‍ രവീന്ദ്രയും (42), ഡരില്‍ മിച്ചല്‍ (43) എന്നിവരാണ് ന്യൂസിലന്‍ഡിനായി തിളങ്ങിയത്. നായകന്‍ കെയ്ന്‍ വില്യംസണെ (14) മാത്യൂസ് ബൗള്‍ഡാക്കുകയായിരുന്നു. മാര്‍ക്ക് ചാംപ്മാന് (7) ഓട്ടത്തിടയില്‍ വിക്കറ്റ് നഷ്ടപ്പെടുത്തി. ഗ്ലെന്‍ ഫിലിപ്സും (17) ടോം ലാതമും (2) ന്യൂസിലന്‍ നിരയില്‍ ഔട്ടാവാതെ നിന്നു.

ശ്രീലങ്കയെ ബാറ്റിങ്ങിനയച്ച ശേഷം അക്ഷരാര്‍ത്ഥത്തില്‍ ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ തകര്‍ത്താടുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ കുശാല്‍ പെരേരയാണ് (51) ശ്രീലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. മഹീഷ് തീക്ഷണ 91 പന്തില്‍ 38 റണ്‍സടിച്ചു. ട്രെന്റ് ബൗള്‍ട്ട് മൂന്നും ലോക്കി ഫെര്‍ഗൂസന്‍, മിച്ചല്‍ സാന്റ്നര്‍, രചിന്‍ രവീന്ദ്ര എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ നേടി. ടിം സൗത്തി ഒരു വിക്കറ്റ് നേടി.

ശ്രീലങ്കയെ തകര്‍ത്തതോടെ ന്യൂസിലന്‍ഡ് സെമി പ്രതീക്ഷകള്‍ സജീവമാക്കി. ശ്രീലങ്കയെ തോല്‍പ്പിച്ചതുവഴി 10 പോയിന്റുമായി ന്യൂസിലന്‍ഡ് സെമിയിലേക്ക് ഒരുപടി കൂടി അടുത്തു. അവസാന നാലിലെത്താന്‍ മറ്റ് മത്സരങ്ങളുടെ ഫലമാണ് ഇനി അനുകൂലമാവേണ്ടത്. ബംഗ്ലാദേശിനോട് ഏറ്റ തോല്‍വിയോടെ ശ്രീലങ്കയുടെ എല്ലാ പ്രതീക്ഷകള്‍ അവസാനിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (14 minutes ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (43 minutes ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (1 hour ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (1 hour ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (1 hour ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (1 hour ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (2 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (2 hours ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (2 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (2 hours ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (3 hours ago)

Malayali Vartha Recommends