Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യ നെതര്‍ലന്‍ഡ് ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിന് 411 റണ്‍സിന്റെ വിജയലക്ഷ്യം

12 NOVEMBER 2023 08:04 PM IST
മലയാളി വാര്‍ത്ത

ഏകദിന ലോകകപ്പില്‍ ഇന്ത്യ നെതര്‍ലന്‍ഡ്സിനെതിരെ ഉയര്‍ത്തിയത് 411 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നേടിയ രോഹിത് ശര്‍മ്മയുടെ തീരുമാനം ബാറ്റിംഗ് തിരഞ്ഞെടുക്കുവാനായിരുന്നു. ആര്യന്‍ ദത്ത് എറിഞ്ഞ ആദ്യ പന്ത് വൈഡായി. പകരമെറിഞ്ഞ ആദ്യ പന്തില്‍ രോഹിത് ഫോറടിച്ച് നയം വ്യക്തമാക്കി. പിന്നീട് ഓരോത്തരായി വന്ന് അടിച്ചു തകര്‍ത്തു.

ശ്രേയസ് അയ്യര്‍ പുറത്താകാതെ 128 റണ്‍സെടുത്തു. 94 പന്തില്‍ 10 ഫോറും നാല് സിക്സും സഹിതമാണ് ശ്രേയസ് അയ്യരുടെ ഇന്നിംഗ്സ്. ലോകകപ്പില്‍ ഇതുവരെ മൂന്ന് അര്‍ദ്ധ സെഞ്ചുറിയും ഒരു സെഞ്ചുറിയും അയ്യര്‍ ഇതുവരെ സ്വന്തമാക്കി. 50-ാം ഓവറിലാണ് കെ എല്‍ രാഹുല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 64 പന്തില്‍ 11 ഫോറും നാല് സിക്സും സഹിതം രാഹുല്‍ 102 റണ്‍െസെടുത്ത് പുറത്തായി. അവസാന പന്തില്‍ സൂര്യകുമാര്‍ യാദവ് രണ്ട് റണ്‍സെടുത്തതോടെ ഇന്ത്യന്‍ സ്‌കോര്‍ 50 ഓവറില്‍ നാലിന് 410ലേക്കെത്തി.

ആദ്യ വിക്കറ്റില്‍ 100 റണ്‍സ് ഇന്ത്യന്‍ താരങ്ങള്‍ അടിച്ചെടുത്തു. 51 റണ്‍സെടുത്ത് ശുഭ്മാന്‍ ഗില്‍ ആണ് ആദ്യം പുറത്തായത്. 32 പന്തില്‍ മൂന്ന് ഫോറും നാല് സിക്സും സഹിതമാണ് ഗില്ലില്‍ 51 റണ്‍സെടുത്തത്. പിന്നാലെ നായകന്‍ രോഹിത് ശര്‍മ്മ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 54 പന്തില്‍ 61 റണ്‍സെടുത്താണ് രോഹിത് ഡഗ് ഔട്ടിലേക്ക് മടങ്ങിയത്. എട്ട് ഫോറും രണ്ട് സിക്സും സഹിതമാണ് രോഹിതിന്റെ ഇന്നിംഗ്സ്.വിരാട് കോഹ്ലിയുടേതായിരുന്നു അടുത്ത ഊഴം. 56 പന്തില്‍ 51 റണ്‍സ് കോഹ്ലി അടിച്ചെടുത്തു. അഞ്ച് ഫോറും ഒരു സിക്സും സഹിതമാണ് കോഹ്ലിയുടെ ഇന്നിംഗ്സ്. വിരാട് കോഹ്ലി പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 200ലെത്തിയിരുന്നു. പിന്നീട് ശ്രേയസ് അയ്യരും കെ എല്‍ രാഹുലും അടിച്ചു തകര്‍ത്തു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത് 208 റണ്‍സാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (13 minutes ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (42 minutes ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (1 hour ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (1 hour ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (1 hour ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (1 hour ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (2 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (2 hours ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (2 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (2 hours ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (3 hours ago)

Malayali Vartha Recommends