Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

മനോഹരമായ തിരിച്ചു വരവ്... അപ്രതീക്ഷിതമായേറ്റ തോല്‍വിയുടെ കണക്കു തീര്‍ത്തുകൊടുത്ത് സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ ഇന്ത്യ; സിംബാബ്‌വെയെ കളി പഠിപ്പിച്ച് ഇന്ത്യ; അഭിഷേകിന്റെ സെഞ്ചുറിക്ക് പിന്നാലെ മിന്നുന്ന ബോളിംഗുമായി മുകേഷും ആവേശും

08 JULY 2024 08:59 AM IST
മലയാളി വാര്‍ത്ത

ലോകകപ്പ് നേടിയതിന് പിന്നാലെ ദയനീയ തോല്‍വി. ഇന്ത്യന്‍ ആരാധകര്‍ക്ക് സഹിക്കാനായില്ല. ആ അപ്രതീക്ഷിതമായേറ്റ തോല്‍വിയുടെ കണക്കു തീര്‍ത്തുകൊടുത്ത് സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ ടീം ഇന്ത്യയുടെ അതിഗംഭീര തിരിച്ചുവരവ്. ട്വന്റി20 ലോകകപ്പ് കളിക്കാന്‍ യോഗ്യത പോലും നേടാനാകാതിരുന്ന സിംബാബ്‌വെയോട് നിലവിലെ ലോകചാംപ്യന്‍മാര്‍ 13 റണ്‍സിനു തോറ്റതിന് പിറ്റേന്ന് വീണ്ടുമൊരു ഏറ്റുമുട്ടല്‍.

പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമമനുവദിച്ചിട്ടും, ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ടീം ഇന്ത്യയ്ക്കു 100 റണ്‍സിന്റെ മിന്നും ജയം. ബെഞ്ചിലുള്ള താരങ്ങളുടേയും 'ഭാവി ടീമിന്റെയും' കരുത്ത് പരീക്ഷിക്കുക മാത്രമായിരുന്നു സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ നിന്ന് ബിസിസിഐ ഉദ്ദേശിച്ചിട്ടുണ്ടാകുക. ആദ്യ പരമ്പര കളിക്കാനിറങ്ങിയ ഐപിഎല്ലിലെ സണ്‍റൈസേഴ്‌സിന്റെ സിക്‌സടി വീരന്‍ അഭിഷേക് ശര്‍മയാണ് ഇന്ത്യയെ മുന്നില്‍നിന്ന് നയിച്ചത്. അര്‍ധ സെഞ്ചറിയുമായി ഋതുരാജ് ഗെയ്ക്വാദും തകര്‍പ്പന്‍ കാമിയോ റോളുമായി റിങ്കു സിങ്ങും തിളങ്ങിയപ്പോള്‍ 235 റണ്‍സായിരുന്നു ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം. റണ്‍മലയ്ക്കു മുന്നില്‍ പകച്ചുനിന്ന സിംബാബ്‌വെ 18.4 ഓവറില്‍ 134 റണ്‍സിന് ഓള്‍ഔട്ട്.

ഹരാരെയില്‍ നടന്ന ആദ്യ മത്സരത്തില്‍ നേരിട്ട നാലാം പന്തില്‍ തന്നെ റണ്ണൊന്നുമെടുക്കാതെ പുറത്തായ അഭിഷേക് ശര്‍മയ്ക്ക് 'ക്ഷീണം മാറ്റിയെടുക്കലായിരുന്നു' രണ്ടാം മത്സരത്തിലെ പ്രകടനം. 47 പന്തില്‍ താരം അടിച്ചത് 100 റണ്‍സ്. രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റത്തിന് തൊട്ടുപിന്നാലെ തകര്‍പ്പന്‍ സെഞ്ചറി നേടാന്‍ അഭിഷേക് ബൗണ്ടറി കടത്തിവിട്ടത് എട്ട് സിക്‌സുകളും ഏഴു ഫോറുകളും. നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സടിച്ചാണ് തുടങ്ങിയതെങ്കിലും ആദ്യ 30 പന്തുകളില്‍ 41 റണ്‍സ് മാത്രമായിരുന്നു അഭിഷേകിന്റെ ബാറ്റില്‍നിന്നു പിറന്നത്. പിന്നീടങ്ങോട്ട് ബൗണ്ടറികളുടെ പെരുമഴ തീര്‍ത്താണ് അഭിഷേക് അതിവേഗ സെഞ്ചറിയിലെത്തിയത്.

43 പന്തില്‍ 82 റണ്‍സെടുത്ത അഭിഷേക് അടുത്ത മൂന്നു പന്തുകള്‍ സിക്‌സര്‍ പറത്തി സെഞ്ചറി ഉറപ്പിച്ചു. ട്വന്റി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ മൂന്നാമത് വേഗമേറിയ സെഞ്ചറിയാണിത്. രോഹിത് ശര്‍മ 35 പന്തുകളിലും സൂര്യകുമാര്‍ യാദവ് 45 പന്തുകളിലും സെഞ്ചറിയിലെത്തിയിട്ടുണ്ട്. അര്‍ധ സെഞ്ചറിയില്‍നിന്ന് 100 ലേക്കെത്താന്‍ 15 പന്തുകള്‍ മാത്രമായിരുന്നു അഭിഷേകിന് ആവശ്യമായി വന്നത്. ആദ്യ 11 ഓവറുകളില്‍ ഇന്ത്യ 100 കടന്നു. സ്‌കോര്‍ 147 ല്‍ നില്‍ക്കെ അഭിഷേകിനെ നഷ്ടമായെങ്കിലും ഋതുരാജ് ഗെയ്ക്വാദും റിങ്കു സിങ്ങും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 200 ഉം കടത്തി. അര്‍ധ സെഞ്ചറി നേടിയ ഋതുരാജ് 47 പന്തില്‍ നേടിയത് 77 റണ്‍സ്. 22 പന്തില്‍ അഞ്ച് സിക്‌സുകള്‍ പറത്തിയ റിങ്കുസിങ് 48 റണ്‍സെടുത്തു.

235 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് എത്തണമെങ്കില്‍ ആദ്യ പന്തു മുതല്‍ തന്നെ തകര്‍ത്തടിക്കണമെന്നു സിംബാബ്‌വെ താരങ്ങള്‍ക്ക് അറിയാഞ്ഞിട്ടല്ല. പക്ഷേ ഇന്ത്യയുടെ രണ്ടാം നിര ബോളര്‍മാര്‍ക്കെതിരെ പോലും അങ്ങനെയൊരു പ്രകടനത്തിനുള്ള ശേഷി ഇന്നത്തെ സിംബാബ്‌വെയ്ക്ക് ഉണ്ടായിരുന്നില്ല. വെസ്‌ലി മാഥവരെ (39 പന്തില്‍ 43), ലൂക് ജോങ്‌വെ (26 പന്തില്‍ 33), ബ്രയാന്‍ ബെന്നറ്റ് (ഒന്‍പതു പന്തില്‍ 26) എന്നിവര്‍ മാത്രമാണു മറുപടി ബാറ്റിങ്ങില്‍ കുറച്ചെങ്കിലും പിടിച്ചുനിന്നത്. 18.4 ഓവറില്‍ 134 ന് സിംബാബ്‌വെ പുറത്തായി. ഇന്ത്യയ്ക്കായി പേസര്‍മാരായ മുകേഷ് കുമാറും ആവേശ് ഖാനും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. സ്പിന്നര്‍ രവി ബിഷ്‌ണോയി രണ്ടു വിക്കറ്റുകളും വാഷിങ്ടന്‍ സുന്ദര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

റണ്‍സ് അടിസ്ഥാനത്തില്‍ ട്വന്റി20യില്‍ സിംബാബ്‌വെയുടെ ഏറ്റവും വലിയ തോല്‍വിയാണിത്. 2018ല്‍ ഇതേ സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയോടും സിംബാബ്‌വെ 100 റണ്‍സിനു തോറ്റിട്ടുണ്ട്. അടുത്ത മത്സരങ്ങളില്‍ സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, ശിവം ദുബെ എന്നിവര്‍ കൂടി പ്ലേയിങ് ഇലവനിലെത്തുന്നതോടെ, ആദ്യ മത്സരത്തിലേതുപോലെ ഒരു വിജയം നേടാന്‍ സിംബാബ്‌വെയ്ക്ക് കഠിനാധ്വാനം തന്നെ വേണ്ടിവരും. ഇനിയുള്ള മത്സരങ്ങള്‍ ജയിച്ച് അനായാസം പരമ്പര സ്വന്തമാക്കാനാകും ഇന്ത്യയുടെ ശ്രമങ്ങള്‍.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (2 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (2 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (2 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (2 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (3 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (3 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (4 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (4 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (4 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (4 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (5 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (5 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (5 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (5 hours ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (5 hours ago)

Malayali Vartha Recommends