ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്... ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ....
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ. ഒന്നാം പന്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ നഷ്ടപ്പെട്ട ഞെട്ടലിലാണ് ഇന്ത്യ കളി ആരംഭിച്ചത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ഒന്നാം ടെസ്റ്റില്‍ സെഞ്ചുറി നേടിയ ജയ്‌സ്വാള്‍.
ഒന്നാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സിലും ജയ്‌സ്വാള്‍ പൂജ്യത്തിനാണ് പുറത്തായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിരിച്ചെത്തിയെങ്കിലും ജയ്‌സ്വാളും കെ. എല്‍. രാഹുലും ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു.
രോഹിതിന് പുറമെ ഒരു മാറ്റം കൂടിയുണ്ട് ഇന്ത്യയ്ക്ക്. ആര്‍.അശ്വിനും ടീമില്‍ തിരിച്ചെത്തി. ഇവര്‍ക്ക് പകരം വാഷിങ്ടണ്‍ സുന്ദറും ശുഭ്മാന്‍ ഗില്ലും പുറത്തിരിക്കും.
രവീന്ദ്ര ജഡേജ, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറല്‍ എന്നിവരും ടീമിലില്ല. ആതിഥേയരായ ഓസീസ് ടീമില്‍ ഒരു മാറ്റമാണുള്ളത്. ജോഷ് ഹേസല്‍വുഡിന് പകരം സ്‌കോട്ട് ബാളണ്ട് ടീമിലെത്തി.
അതേസമയം പേസര്‍മാര്‍ അരങ്ങുവാണ ഒന്നാം ടെസ്റ്റില്‍ 295 റണ്‍സിന് ഓസ്ട്രേലിയയെ തോല്‍പിച്ച് പരമ്പരയില്‍ ലീഡ് നേടി നില്‍ക്കുകയാണ് ഇന്ത്യ.
"
https://www.facebook.com/Malayalivartha