ഓസ്‌ട്രേലിയയ്ക്ക് എതിരായ മൂന്നാം ടെസ്റ്റിന് ഗാബയില്‍ തുടക്കം...

ഓസ്‌ട്രേലിയയ്ക്ക് എതിരായ മൂന്നാം ടെസ്റ്റിന് ഗാബയില്‍ തുടക്കമായി. ടോസ് നേടി ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിങ്ങിനയച്ചു. ലഞ്ചിന് പിരിയുമ്പോള്‍ ഓസ്ട്രേലിയ വിക്കറ്റ് നഷ്ടപ്പെടാതെ 28 റണ്‍സെടുത്തു.
നഥാന്‍ മക്‌സ്വീനി (4) ഉസ്മാന്‍ ഖ്വാജ (19) എന്നിവരാണ് ക്രീസിലുള്ളത്. മത്സരത്തില്‍ മഴ വില്ലനാവുന്നുണ്ട്. മഴയെത്തുടര്‍ന്ന് രണ്ടുതവണ മത്സരം നിര്‍ത്തിവെക്കേണ്ടിയും വന്നു. രണ്ടു മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ മൂന്നാം ടെസ്റ്റ് കളിക്കുന്നത്.
രവിചന്ദ്രന്‍ അശ്വിനു പകരം രവീന്ദ്ര ജഡേജയും ഹര്‍ഷിത് റാണയ്ക്കു പകരം ആകാശ്ദീപ് സിങ്ങും ടീമിലെത്തി. ഓസീസ് ടീമില്‍ ഒരു മാറ്റമുണ്ട്. സ്‌കോട് ബോളണ്ടിനു പകരം ജോഷ് ഹെയ്‌സല്‍വുഡ് ടീമിലേക്ക് തിരിച്ചെത്തി. പരിക്കുമൂലം കഴിഞ്ഞ മത്സരത്തില്‍ ജോഷ് കളിച്ചിരുന്നില്ല.ജയം മാത്രം ലക്ഷ്യമിട്ടുകൊണ്ടാണ് ഇന്ത്യ മൂന്നാം ടെസ്റ്റില്‍ കളിക്കാനിറങ്ങിയിരിക്കുന്നത്.
https://www.facebook.com/Malayalivartha