വിജയ് ഹസാരെ ട്രോഫി... 45 പന്തില്‍ 115 റണ്‍സ് അടിച്ചെടുത്ത് പഞ്ചാബ് താരം അന്‍മോല്‍പ്രീത് സിംഗ്....

വിജയ് ഹസാരെ ട്രോഫി.... 45 പന്തില്‍ 115 റണ്‍സ് അടിച്ചെടുത്ത് പഞ്ചാബ് താരം അന്‍മോല്‍പ്രീത് സിംഗ്. അരുണാചല്‍ പ്രദേശിനെതിരെ ആയിരുന്നു അന്‍മോലിന്റെ വെടിക്കെട്ട് പ്രകടനം.
35 പന്തില്‍ താരം സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന വേഗമേറിയ സെഞ്ചുറി കൂടിയാണിത്. ഇക്കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ താരം അണ്‍സോള്‍ഡ് ആയിരുന്നു.
അരുണാചല്‍ ഉയര്‍ത്തിയ 165 റണ്‍സിന്റെ വിജയലക്ഷ്യം താരത്തിന്റെ സെഞ്ചുറി കരുത്തില്‍ പഞ്ചാബ് 12.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. നേരത്തെ, മൂന്ന് വിക്കറ്റ് നേടിയ മായങ്ക് മര്‍കണ്ഡെയാണ് അരുണാചലിനെ ചെറിയ സ്‌കോറില്‍ ഒതുക്കാന്‍ സഹായിച്ചത്. പിന്നാലെ ബാറ്റിംഗ് ആരംഭിച്ച പഞ്ചാബിന് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ അഭിഷേക് ശര്‍മയുടെ (10) വിക്കറ്റ് നഷ്ടമായി.
ഏഴ് പന്ത് മാത്രമാണ് അഭിഷേക് കളിച്ചത്. മൂന്നാമനായി ക്രീസിലെത്തിയ അന്‍മോല്‍, പ്രഭ്‌സിമ്രാന്‍ സിംഗിനെ (25 പന്തില്‍ 35) കൂട്ടുപിടിച്ച് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചു. ഒമ്പത് സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു അന്‍മോലിന്റെ ഇന്നിംഗ്‌സ്. പ്രഭ്‌സിമ്രാന്‍ സിംഗ് ഒരു സിക്‌സും നാല് ഫോറും നേടി. നേരത്തെ, ടെച്ചി നെരി (42), ഹര്‍ദിക് വര്‍മ (38) എന്നിവര്‍ മാത്രമാണ് അരുണാചല്‍ നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്.
https://www.facebook.com/Malayalivartha