ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന് മെല്‍ബണില്‍ നാളെ തുടക്കം....

ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന് മെല്‍ബണില്‍ നാളെ തുടക്കം. ഇന്ത്യന്‍ സമയം നാളെ രാവിലെ 5 ന് മത്സരം തുടങ്ങും. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ് ലി എന്നിവരുടെ മോശം ഫോമാണ് ഇന്ത്യയ്ക്ക് തലവേദനയാകുന്നത്. ഓസ്ട്രേലിയന്‍ നിരയില്‍ 19 കാരന്‍ സാം കോണ്‍സ്റ്റാസ് നാളെ അരങ്ങേറ്റം കുറിക്കുന്നതാണ്.
അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഓരോ കളി ജയിച്ചു. ഒരെണ്ണം സമനിലയായി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ് പോയിന്റ് പട്ടികയില്‍ ഇന്ത്യ നിലവില്‍ മൂന്നാമതാണ്. നാലാംടെസ്റ്റില്‍ ജയിച്ചാല്‍ ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താനായേക്കും.
പോയിന്റ് പട്ടികയില്‍ ദക്ഷിണാഫ്രിക്ക ഒന്നാമതും, ഓസ്ട്രേലിയ രണ്ടാമതുമാണ്. പെര്‍ത്തില്‍ ജയിച്ച ഇന്ത്യ അഡ്ലെയ്ഡില്‍ തോറ്റു. മൂന്നാം ടെസ്റ്റ് മഴ മൂലം സമനിലയിലായി.
ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന രോഹിത് അടുത്ത രണ്ട് മത്സരങ്ങളിലും മോശം പ്രകടനമായിരുന്നു കാഴ്ച വച്ചത്. അഞ്ച് ഇന്നിങ്‌സില്‍ ഒരു സെഞ്ച്വറിയാണ് വിരാട് കോഹ്ലി നേടിയത്.
ഓസീസ് നിരയില്‍ യുവതാരം സാം കോണ്‍സ്റ്റാഡ് ഓപ്പണറായി അരങ്ങേറും. നേഥന്‍ മക്സ്വീനിക്ക് പകരമാണ് കോണ്‍സ്റ്റാഡ് ടീമിലെത്തിയത്. ട്രാവിസ് ഹെഡിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് കരുതുന്നതെന്നും നാളെ കളിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഓസീസ് പരിശീലകന്‍ .
" f
https://www.facebook.com/Malayalivartha