ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ നിര്‍ണ്ണായക മത്സരം... ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് പാകിസ്താന്‍ ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തി

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ നിര്‍ണ്ണായക മത്സരത്തില്‍ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് പാകിസ്താന്‍ ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തുകയായിരുന്നു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ 58 റണ്‍സിന് 5 വിക്കറ്റ് എന്ന നിലയില്‍ പതറിയ ശ്രീലങ്കയെ, അര്‍ദ്ധ സെഞ്ച്വറി നേടിയ കമിന്ദു മെന്‍ഡിസിന്റെ പ്രകടനമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
പാകിസ്താനായി ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങിയപ്പോള്‍, അബ്രാര്‍ അഹമ്മദിന്റെ സ്പിന്‍ ബൗളിംഗ് ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് തലവേദന സൃഷ്ടിക്കുകയും ചെയ്തു.
വിജയലക്ഷ്യമായ 134 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ പാകിസ്താന് ആരംഭത്തില്‍ തന്നെ തിരിച്ചടി നേരിട്ടിരുന്നു. 17 പന്തുകള്‍ക്കിടെ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ടീം തകര്‍ച്ചയിലേക്ക് നീങ്ങിയെങ്കിലും, ഒടുവില്‍ 18ാം ഓവറിലെ അവസാന പന്തില്‍ അഞ്ചു വിക്കറ്റ് ബാക്കി നില്‍ക്കെ പാകിസ്താന്‍ വിജയം ഉറപ്പിക്കുകയായിരുന്നു.
വനിന്ദു ഹസരംഗയും മഹീഷ് തീക്ഷണയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി പാക് നിരയെ വിറപ്പിച്ചെങ്കിലും മുഹമ്മദ് നവാസിന്റെയും ഹുസൈന്‍ തലത്തിന്റെയും കൂട്ടുകെട്ട് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മത്സര ഫലം ഇരു ടീമുകള്‍ക്കും നിര്‍ണ്ണായകമായിരുന്നു.
https://www.facebook.com/Malayalivartha