ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാത്തതിനെ സംബന്ധിച്ച ചോദ്യത്തിന് സഞ്ജു നല്‍കിയ മറുപടി ശ്രദ്ധനേടുകയാണ്

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ഇന്ത്യനടത്തിയ പരീക്ഷണത്തെ തുടര്‍ന്ന് സഞ്ജു സാംസണ് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. സഞ്ജുവിനെ എട്ടാം നമ്പറിലേയ്ക്ക് മാറ്റിയതില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഇപ്പോഴിതാ ബാറ്റിംഗ് നിരയിലെ മാറ്റം സംബന്ധിച്ച ചോദ്യത്തിന് സഞ്ജു നല്‍കിയ മറുപടി ശ്രദ്ധനേടുകയാണ്.
'മൂന്ന് ട്വന്റി 20 അന്താരാഷ്ട്ര മത്സരങ്ങളില്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. മൂന്നും ഓപ്പണിംഗ് പൊസിഷനില്‍ നിന്ന് നേടിയതാണ്. ഏത് പൊസിഷനില്‍ കളിക്കുന്നതാണ് താങ്കള്‍ക്ക് ഏറ്റവും എളുപ്പമുള്ളതായി തോന്നിയിട്ടുള്ളത്' എന്ന ചോദ്യത്തിന് സഞ്ജു നല്‍കിയ വ്യത്യസ്ത മറുപടിയാണ് വൈറലാവുന്നത്.
'കഴിഞ്ഞ ദിവസം നമ്മുടെ ലാലേട്ടന് വലിയൊരു പുരസ്‌കാരം രാജ്യം നല്‍കിയിരുന്നു. കഴിഞ്ഞ 40 വര്‍ഷത്തോളമായി അദ്ദേഹം അഭിനയജീവിതം നയിക്കുകയാണ്. അതുപോലെ ഞാനും കഴിഞ്ഞ പത്ത് വര്‍ഷമായി രാജ്യത്തിനുവേണ്ടി കളിക്കുകയാണ്. ഹീറോ വേഷം മാത്രമേ ചെയ്യൂ എന്ന് എനിക്ക് പറയാന്‍ കഴിയില്ല. വില്ലനും ജോക്കറുമൊക്കെയായി മാറേണ്ടതുണ്ട്. അതിനാല്‍തന്നെ ഓപ്പണിംഗില്‍ സ്‌കോര്‍ നേടിയെന്നും അതിലാണ് മികച്ചതെന്നും പറയാന്‍ സാധിക്കില്ല. ഇതും ഞാന്‍ ശ്രമിക്കേണ്ടതുണ്ട്. എനിക്ക് മികച്ചൊരു വില്ലനാകാനും സാധിക്കും. സഞ്ജു മോഹന്‍ലാല്‍ സാംസണ്‍' എന്നായിരുന്നു സഞ്ജുവിന്റെ മറുപടി.
https://www.facebook.com/Malayalivartha