Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആതിഥേയരായ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി, ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയുടെ തോല്‍വി 47 റണ്‍സിന്

15 MARCH 2016 01:45 PM IST
മലയാളി വാര്‍ത്ത.

 ട്വന്റി20 ലോകകപ്പിന്റ ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. ട്വന്റി20യില്‍ ഇന്ത്യയോട് തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് തുടര്‍ച്ചയായ അഞ്ചാം മല്‍സരത്തിലും കിവികള്‍ രാജകീയമായിത്തന്നെ കാത്തുസൂക്ഷിച്ചപ്പോള്‍ ഇന്ത്യയുടെ തോല്‍വി 47 റണ്‍സിന്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 127 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് സ്പിന്നമാര്‍ക്കു മുന്നില്‍ അടിപതറുകയായിരുന്നു. ന്യൂസിലന്‍ഡ് നിരയിലെ സ്പിന്നര്‍മാരായ നഥാന്‍ മക്കല്ലം, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി എന്നിവര്‍ക്കാണ് ഒന്‍പത് വിക്കറ്റുകളും.

30 പന്തില്‍ 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. കോഹ്ലി 27 പന്തില്‍ 23 റണ്‍സെടുത്ത് പുറത്തായി. ഇവര്‍ക്കു പുറമെ 10 റണ്‍സെടുത്ത അശ്വിനാണ് രണ്ടക്കം കടന്ന ഏക ബാറ്റ്‌സ്മാന്‍. ഇന്ത്യ നേടിയ 79 റണ്‍സ് ട്വന്റി20യില്‍ ഇന്ത്യന്‍ മണ്ണില്‍ പിറക്കുന്ന ഏറ്റവും ചെറിയ സ്‌കോറാണ്. ഇന്ത്യയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്‌കോറും.

സ്‌കോര്‍: ന്യൂസിലന്‍ഡ് 20 ഓവറില്‍ ഏഴിന് 126, ഇന്ത്യ 18.1 ഓവറില്‍ 79ന് പുറത്ത്. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ (മൂന്നു പന്തില്‍ ഒന്ന്) രോഹിത് ശര്‍മ (ഏഴു പന്തില്‍ അഞ്ച്), സുരേഷ് റെയ്‌ന (രണ്ടു പന്തില്‍ ഒന്ന്), യുവരാജ് സിങ് (അഞ്ചു പന്തില്‍ നാല്), വിരാട് കോഹ്ലി (27 പന്തില്‍ 23), ഹാര്‍ദിക് പാണ്ഡ്യ (ഏഴു പന്തില്‍ ഒന്ന്), രവീന്ദ്ര ജഡേജ (മൂന്നു പന്തില്‍ പൂജ്യം), ധോണി (30 പന്തില്‍ 30), നെഹ്‌റ (നാലു പന്തില്‍ 0) എന്നിവരാണ് പുറത്തായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. ന്യൂസിലന്‍ഡിന്റെ മിച്ചല്‍ സാന്റ്‌നര്‍ നാല് ഓവറില്‍ 11 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. നഥാന്‍ മക്കല്ലം മൂന്ന് ഓവരില്‍ 15 റണ്‍സ് വഴങ്ങി രണ്ടും ഇഷ് സോധി നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റും വീഴ്ത്തി. നെഹ്‌റയെ പുറത്താക്കി ഇന്നിങ്‌സിന് വിരാമമിട്ട മില്‍നയ്ക്കാണ് അവശേഷിക്കുന്ന വിക്കറ്റ്.

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് നേടി. മികച്ച നിയന്ത്രണത്തോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബോളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ കണ്ടെത്തി കിവീസിനെ താരതമ്യേന ചെറിയ സ്‌കോറില്‍ ഒതുക്കുകയായിരുന്നു. 42 പന്തില്‍ 34 റണ്‍സെടുത്ത കോറി ആന്‍ഡേഴ്‌സനാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി നെഹ്‌റ, അശ്വിന്‍, റെയ്‌ന, ജഡേജ, ബുംമ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങിയാണ് സുരേഷ് റെയ്‌ന, ബുംമ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തിയത്. ഉജ്വലമായ ഫീല്‍ഡിങ്ങിലൂടെ ഇന്ത്യന്‍ താരങ്ങള്‍ ടെയ്‌ലര്‍, എലിയട്ട് എന്നിവരെ റണ്ണൗട്ടാക്കുകയും ചെയ്തു.

ബോളിങ്ങിന് തുടക്കമിട്ട അശ്വിനെ ആദ്യ പന്തില്‍ത്തന്നെ മാര്‍ട്ടിന്‍ ഗപ്റ്റില്‍ സിക്‌സിന് പറത്തിയെങ്കിലും അടുത്ത പന്തില്‍ തന്നെ ഗപ്റ്റിലിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി അശ്വിന്‍ ഇന്ത്യയുടെ തിരിച്ചടിക്ക് തുടക്കമിച്ചു. കിവീസ് ബാറ്റ്‌സ്മാന്‍മാരെ അടിച്ചുതകര്‍ക്കാന്‍ അനുവദിക്കാതിരുന്ന ഇന്ത്യന്‍ ബോളര്‍മാര്‍ ഇന്ന് ഉജ്വല ഫോമിലായിരുന്നു. 11 പന്തില്‍ 21 റണ്‍സ് നേടി പുറത്താകാതെ നിന്ന ലൂക്ക് റോഞ്ചിയാണ് കിവീസ് സ്‌കോര്‍ 120 കടത്തിയത്.

മാര്‍ട്ടിന്‍ ഗപ്റ്റില്‍ (രണ്ടു പന്തില്‍ ആറ്), കോളിന്‍ മണ്‍റോ (ആറു പന്തില്‍ ഏഴ്), ക്യാപ്റ്റന്‍ വില്യംസണ്‍ (16 പന്തില്‍ എട്ട്), റോസ് ടെയ്‌ലര്‍ (14 പന്തില്‍ 10), കോറി ആന്‍ഡേഴ്‌സന്‍ (42 പന്തില്‍ 34), മിച്ചല്‍ സാന്റ്‌നര്‍ (17 പന്തില്‍ 18), ഗ്രാന്റ് എലിയട്ട് (12 പന്തില്‍ ഒന്‍പത്) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍. നെഹ്‌റ, അശ്വിന്‍, റെയ്‌ന, ജഡേജ, ബുംമ്ര എന്നിവര്‍ക്കാണ് വിക്കറ്റ്. 11 പന്തില്‍ 21 റണ്‍സെടുത്ത ലൂക്ക് റോഞ്ചിയും റണ്ണൊന്നുമെടുക്കാതെ നഥാന്‍ മക്കല്ലവും പുറത്താകാതെ നിന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends