Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

കോഹ്‌ലി തകര്‍ത്താടി... ഓസീസിന്റെ അടവ് ഫലിച്ചില്ല 6 വിക്കറ്റിന് ഇന്ത്യയ്ക്ക് ജയം; ഇന്ത്യ സെമീ ഫൈനലില്‍; വിരാട് കോഹ്‌ലിക്ക് അര്‍ധസെഞ്ചുറി

27 MARCH 2016 01:24 PM IST
മലയാളി വാര്‍ത്ത.

നിര്‍ണായക മല്‍സരത്തില്‍ ഓസീസിനെതിരെ 161 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം. ഓസ്‌ട്രേലിയയ്‌ക്കെതിരായ നിര്‍ണായക മല്‍സരത്തില്‍ ആറു വിക്കറ്റ് ജയത്തോടെ ഇന്ത്യ ലോകകപ്പ് സെമി ഫൈനലില്‍ കടന്നു. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 161 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തും ആറു വിക്കറ്റും ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. തോല്‍വിയോടെ ഓസീസ് ലോകകപ്പില്‍ നിന്നു പുറത്തു പോയി. സ്‌കോര്‍: ഓസ്‌ട്രേലിയ്: 160–6 (20), ഇന്ത്യ 161–4 (19.1). ക്യാപ്റ്റന്‍ ധോണിയുടേയും വിരാട് കോഹ്ലിയുടെയും(81) സമയോചിതമായ ബാറ്റിംഗ് ഇന്ത്യയെ വിജയത്തിലെത്തിച്ചു.

21 റണ്‍സെടുത്ത യുവരാജ് ആണ് നേരത്തെ ഔട്ടായത്. മല്‍സരത്തിനിടെ കാലിന് പരുക്ക് പറ്റിയതിനെ തുടര്‍ന്ന് യുവരാജ് ശാരീരിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. 12 റണ്‍സെടുത്ത രോഹിത് ശര്‍മയെയും 10 റണ്‍സെടുത്ത റെയ്‌നയെയും വാട്‌സണ്‍ ആണ് പുറത്താക്കിയത്. 13 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ നേരത്തെ പുറത്തായി. വിരാട് കോഹ്‌ലിയും ക്യാപ്റ്റന്‍ ധോണിയുമാണ് ഇപ്പോള്‍ ക്രീസില്‍. 15 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 102 റണ്‍സെടുത്തിട്ടുണ്ട്.
ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ രണ്ടു പന്തുകളില്‍ ഓസീസ് നേടിയത് 10 റണ്‍സാണ്. നിശ്ചിത ഇരുപത് ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 160 റണ്‍സാണ് നേടിയത്. ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റ് വീഴ്ത്തി. 43 റണ്‍സെടുത്ത ഫിഞ്ചും 31 റണ്‍സെടുത്ത മാക്‌സ്!വെല്ലുമാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. മൂന്നു പന്തില്‍ 10 റണ്‍സ് നേടി അവസാന ഓവറില്‍ സ്‌കോര്‍ ഉയര്‍ത്തിയത് നിവീല്‍ ആണ്.
31 റണ്‍സെടുത്ത മാക്‌സ്!വെല്ലിനെ ബുംറ പുറത്താക്കി. 34 പന്തില്‍ 43 റണ്‍സെടുത്ത ഫിഞ്ചിനെ ഹാര്‍ദിക് പാണ്ഡ്യയാണ് പുറത്താക്കിയത്. ഇത്തവണത്തെ ലോകകപ്പില്‍ ആദ്യമായി പന്തെറിഞ്ഞ യുവരാജ് സിങ് ആദ്യ ബോളില്‍ തന്നെ വിക്കറ്റ് സ്വന്തമാക്കി. സ്റ്റീവ് സ്മിത്തനെ (2) ധോണിയുെട കയ്യിലെത്തിച്ചാണ് യുവി ബോളിങ്ങില്‍ തന്റെ വരവറിയിച്ചത്. 6 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറെ അശ്വിന്റെ പന്തില്‍ ധോണി സ്റ്റംപ്‌ചെയ്തു. 16 പന്തില്‍ 26 റണ്‍സെടുത്ത ഖ്വാജയെ നെഹ്‌റ പുറത്താക്കി.
ഇന്ത്യന്‍ ബോളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചാണ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാര്‍ ബാറ്റുവീശിയത്. ബൂംറയെറിഞ്ഞ രണ്ടാം ഓവറില്‍ ഓസീസ് താരങ്ങള്‍ അടിച്ചു കൂട്ടിയത് 17 റണ്‍സാണ്. അശ്വിന്‍ എറിഞ്ഞ നാലാം ഓവറില്‍ പിറന്നത് 22 റണ്‍സും. പിന്നീട് ഇന്ത്യ പിടിമുറുക്കുകയായിരുന്നു. ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കെതിരെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
രണ്ടു ജയവുമായി നാലു വീതം പോയിന്റ് ആണ് ഇരു ടീമിന്റെയും സമ്പാദ്യം. റണ്‍റേറ്റിലാണ് ഓസ്‌ട്രേലിയയ്ക്കു മുന്‍തൂക്കം. കളി ടൈ ആയാല്‍ അവര്‍ക്കാകും ആനുകൂല്യം. ഇന്ന് ജയിക്കുന്ന ടീം സെമിയിലെത്തും. തോല്‍ക്കുന്ന ടീം പുറത്താവും. ഗ്രൂപ്പില്‍ നിന്ന് ന്യൂസിലന്‍ഡ് സെമി ഉറപ്പാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (4 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (4 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (4 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (4 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (5 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (7 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (7 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (9 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (9 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (9 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (9 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (9 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (10 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (10 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (10 hours ago)

Malayali Vartha Recommends