കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് തുടക്കം

കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) മൂന്നാം സീസണിന് ഇന്ന് തുടക്കം. സെപ്റ്റംബർ അഞ്ച് വരെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. ആറ് ടീമുകളാണ് ഇക്കുറിയും കെ.സി.എല്ലിൽ മാറ്റുരക്കുക.
നിലവിലെ ചാമ്പ്യൻമാരായ കൊച്ചി ബ്ലൂടൈഗേഴ്സ്, ഫൈനലിസ്റ്റായ കൊല്ലം സെയിലേഴ്സ്, ആലപ്പി റിപ്പിൾസ്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്, തൃശൂർ ടൈറ്റൻസ്, ട്രിവാൻഡ്രം റോയൽസ് എന്നീ ടീമുകളാണ് ഇക്കുറിയും ടൂർണമെൻറിൽ പങ്കെടുക്കുന്നത്. വ്യാഴാഴ്ച ഉച്ചക്ക് 2.30 ന് ആദ്യമൽസരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തൃശൂർ ടൈറ്റൻസുമായി ഏറ്റുമുട്ടും.
രാത്രി 7.30 ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ നിലവിലെ ജേതാക്കളായ കൊച്ചി ബ്ലൂ ടൈഗേഴ്സ് റണ്ണറപ്പായ കൊല്ലം സെയിലേഴ്സിനെ നേരിടും. എല്ലാദിവസവും രണ്ട് മത്സരങ്ങൾ വീതമാണുള്ളത്. സെപ്റ്റംബർ നാലിന് സെമിഫൈനലുകളും അഞ്ചിന് ഫൈനൽ മത്സരവും നടക്കും.
https://www.facebook.com/Malayalivartha

























