Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

താരങ്ങള്‍ തമ്മിലടിയിലോ?

13 MAY 2016 05:15 AM IST
മലയാളി വാര്‍ത്ത.

തുടര്‍തോല്‍വികള്‍ക്ക് പിന്നാലെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീം അംഗങ്ങള്‍ക്കിടയില്‍ കടുത്ത അഭിപ്രായഭിന്നതയുമെന്ന് റിപ്പോര്‍ട്ട്. താരങ്ങള്‍ തമ്മില്‍ ഡ്രസ്സിംഗ് റൂമില്‍ കൈയ്യാങ്കളിയിലെത്തിയെന്ന് 'ഡെക്കാന്‍ ക്രോണിക്കിള്‍' റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ ഓസീസ് താരം ഷോണ്‍ മാര്‍ഷിനെ യഥാര്‍ഥത്തില്‍ നാട്ടിലേക്ക് തിരിച്ചയതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്രസ്സിംഗ് റൂമില്‍ മറ്റൊരു താരവുമായി അടിയുണ്ടാക്കിയതിന്റെ പേരിലാണ് മാര്‍ഷിനെ തിരിച്ചയത്. ഐപിഎല്ലില്‍ ആറ് കളികളില്‍ 159 റണ്‍സെടുത്ത മാര്‍ഷ് പഞ്ചാബിനായി മികച്ച പ്രകടനം നടത്തിയ ചുരുക്കം ചില ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിരുന്നു. ടൂര്‍ണമെന്റിനിടെ ക്യാപ്റ്റനെ മാറ്റിയതിന് പിന്നിലും തമ്മിലടിയാണെന്നാണ് റിപ്പോര്‍ട്ട്. ടൂര്‍ണമെന്റിനിടെ ഡേവിഡ് മില്ലറെ നായകസ്ഥാനത്തു നിന്ന് നീക്കി മുരളി വിജയ്‌യെ ക്യാപ്റ്റനാക്കിയിരുന്നു. മാര്‍ഷ് അടിയുണ്ടാക്കിയ സംഭവത്തിനുശേഷമായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം മില്ലറുടെ പ്രകടനത്തെ ബാധിക്കുന്നതിനാലാണ് മാറ്റിയതെന്നായിരുന്നു ടീം മാനേജ്‌മെന്റ് നല്‍കിയ വിശദീകരണം. മാര്‍ഷിനെ തിരിച്ചയച്ചശേഷം പഞ്ചാബ് കളിച്ച മത്സരത്തില്‍ മൂന്ന് വിദേശതാരങ്ങളെ മാത്രമെ കളിപ്പിച്ചിരുന്നുള്ളു. മാര്‍ഷിന് പകരം മനന്‍ വോറയായിരുന്നു അന്തിമ ഇലവനില്‍ കളിച്ചത്. നാലു വിദേശ താരങ്ങളെ കളിപ്പിക്കാമായിരുന്നിട്ടും മൂന്ന് പേരെ മാത്രം കളിപ്പിച്ച പഞ്ചാബിന്റെ നടപടി അന്നേ സംശയത്തിനടയാക്കിയിരുന്നു. ടീമിലെ ഇന്ത്യന്‍ താരങ്ങളും വിദേശതാരങ്ങളും രണ്ടുതട്ടിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐപിഎല്ലില്‍ താരങ്ങള്‍ തമ്മിലുള്ള അടിയും വഴക്കും ഇതാദ്യമല്ലെങ്കിലും ടീം അംഗങ്ങള്‍തമ്മില്‍ പരസ്പരം പോരടിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് ഇതാദ്യമാണ്. ബംഗലൂരുവിനെതിരായ ഒരു റണ്‍ തോല്‍വിക്കുശേഷം ടീം ഉടമ പ്രീതി സിന്റ ബാറ്റിംഗ് പരിശീലകന്‍ സഞ്ജയ് ബംഗാറിനോട് പരസ്യമായി പൊട്ടിത്തെറിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ഇന്നലെ പുറത്തുവന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ടീം അംഗങ്ങള്‍ക്കിടയിലെ തമ്മിലടിയും പരസ്യമാകുന്നത്. ഐപിഎല്ലില്‍ പത്ത് കളികളില്‍ മൂന്നെണ്ണം മാത്രം ജയിച്ച പഞ്ചാബ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends