കാഴ്ചയില്ലാത്തവരുടെ ട്വന്റി20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്

കാഴ്ചപരിമിതരുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ വീണ്ടും ചാംപ്യന്‍മാരായി. ഫൈനലില്‍ പാക്കിസ്ഥാനെ ഒമ്പത് വിക്കറ്റിനു തകര്‍ത്താണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ആദ്യം ബാറ്റുചെയ്ത പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 17.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. ഓപ്പണര്‍ പ്രകാശ ജയരാമയ്യയുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് (99 നോട്ടൗട്ട്) ഇന്ത്യയുടെ കിരീട നേട്ടം എളുപ്പമാക്കിയത്.
43 റണ്‍സെടുത്ത അജയ് കുമാര്‍ റെഡ്ഡിയും, 26 റണ്‍സെടുത്ത കേതന്‍ പട്ടേലും ഇന്ത്യന്‍ നിരയില്‍ തിളങ്ങി. 11 റണ്‍സെടുത്ത ദുണ്ണ വെങ്കിടേഷ് പുറത്താകാതെ നിന്നു. ബദര്‍ മുനീറിന്റെ മികച്ച ബാറ്റിംങ് ആണ് പാകിസ്ഥാന് ഉയര്‍ന്ന സ്‌കോര്‍ സമ്മാനിച്ചത്. 37 പന്തില്‍ 57 റണ്‍സായിരുന്നു മുനീര്‍ അടിച്ചുകൂട്ടിയത്. മുഹമ്മദ് ജാമില്‍ 15 പന്തില്‍ നിന്ന് 24 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി കേതന്‍ പട്ടേലും ജാഫര്‍ ഇക്ബാലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
https://www.facebook.com/Malayalivartha