Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ഞങ്ങള്‍ക്കുമുണ്ട് സാറേ അന്താരാഷ്ട്ര ക്രിക്കറ്റ് വേദി... കളി കാണാന്‍ ആവേശത്തോടെ അനന്തപുരി, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം 1988ലെ തോല്‍വി ഏറ്റുവാങ്ങുമോയെന്ന് തിരുവനന്തപുരത്തുകാര്‍ ആശങ്കപ്പെടുന്നു

10 OCTOBER 2017 09:30 AM IST
മലയാളി വാര്‍ത്ത

More Stories...

വിൻഡീസിന് ആറ് വിക്കറ്റിന്റെ മിന്നും ജയം...രണ്ടാം ടി20യില്‍ ഇന്ത്യ മുന്നില്‍ വച്ച 250 റണ്‍സ് വിജയ ലക്ഷ്യം വിന്‍ഡീസ് 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും

തിരുവനന്തപുരത്തുക്കാര്‍ ഇപ്പോള്‍ ഏറെ ആവേശത്തിലാണ്. കൊച്ചിയ്ക്ക് മാത്രമല്ല ഇനി തിരുവനന്തപുരത്തുക്കാര്‍ക്കും അഹങ്കരിക്കാം. ഞങ്ങള്‍ക്കുമുണ്ട് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് വേദി ഇതാണ് ഇപ്പോള്‍ അനന്തപുരിയിലെ ഓരോ ക്രിക്കറ്റ് പ്രേമികളും അഹങ്കാരത്തോടെ പറയുന്നത്.

നവംബര്‍ ഏഴിന് കളി കാണാന്‍ കാത്തിരിക്കുകയാണ് അനന്തപുരിയിലെ ഓരോ കളിപ്രേമികളും. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ കളി കണ്ടിട്ടേ ഇനി കാര്യമുള്ളൂ എന്ന തീരുമാനത്തിലാണ് അനന്തപുരിക്കാര്‍. റ്റി 20 ഇന്ത്യ ന്യൂസിലാന്റ് മത്സരം കാണാന്‍ ടിക്കറ്റ് കിട്ടുമോ ഇല്ലയോ എന്നാണ് പലരും കാത്തിരിക്കുന്നത്.

അടുത്ത മാസം ഏഴിന് ഇന്ത്യയും ന്യൂസിലാന്റും തമ്മില്‍ കടുത്ത മത്സരം നടക്കുമ്പോള്‍ ഇന്ത്യ വിജയിക്കട്ടെ എന്നു തന്നെയാണ് ഓരോ മലയാളിയുടെയും മനസിലെ ആഗ്രഹം. ടിക്കറ്റ് വില അല്‍പം കൂടിയിട്ടില്ലെയെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി ഇളവ് നല്‍കിയിട്ടുണ്ട്. 

വിദ്യാര്‍ത്ഥികള്‍ക്ക് 350 രൂപയ്ക്ക് ടിക്കറ്റ് നല്‍കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇനിയും ടിക്കറ്റ് വില കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്പര്‍ ടൈര്‍ ടിക്കറ്റുകളുടെ നിരക്ക് 700 രൂപയും ലോവര്‍ ടൈര്‍ ടിക്കറ്റുകള്‍ക്ക് രൂപ 1000 എന്നീ രീതിയിലാണ് ഇപ്പോള്‍ ക്രമീകരിച്ചിട്ടുള്ളത്. ഇനിയും ടിക്കറ്റ് വില കൂടാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. ഏഴ് മണിക്ക് ആരംഭിക്കുന്ന മത്സരത്തിനു വൈകുന്നേരം 4 മുതലാവും സ്‌റ്റേഡിയത്തിലേക്കുള്ള പ്രവേശനാനുമതി. 

ഫെഡറല്‍ ബാങ്ക് ആണ് മത്സരത്തിന്റെ ടിക്കറ്റിംഗ് പങ്കാളിയായിരിക്കുന്നത്. 41 ബ്രാഞ്ചുകളില്‍ നിന്നാണ് ടിക്കറ്റ് വില്പന ക്രമീകരിച്ചിരിക്കുന്നത്. ക്രിക്കറ്റ് കാണാന്‍ വരുന്നവര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കണമെന്നാണ് പ്രധാനമായി ക്രിക്കറ്റ് പ്രേമികള്‍ ഉന്നയിക്കുന്ന ആവശ്യം. 240 കോടി രൂപ ചെലവിട്ടാണ് ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം നിര്‍മിച്ചത്. അത്‌ലറ്റിക്‌സും ഫുട്‌ബോളും ഉള്‍പ്പടെ വിവിധ മത്സരങ്ങള്‍ക്കുള്ള സൗകര്യങ്ങളോടെയാണ് സ്‌റ്റേഡിയം നിര്‍മിച്ചത്. 

1988 ജനുവരി 25നാണ് തിരുവനന്തപുരം അവസാനമായി ഒരു അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരത്തിന് വേദിയായത്. യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയമായിരുന്നു അന്ന് വേദി. വെസ്റ്റിന്‍ഡീസും ഇന്ത്യയും തമ്മിലുള്ള ഏകദിനമായിരുന്നു മത്സരം. അന്ന് വിന്‍ഡീസിനായിരുന്നു ജയം. 

ഒന്‍പത് റണ്‍സിനാണ് സന്ദര്‍ശകര്‍ വിജയിച്ചത്. കപില്‍ദേവ്, ശ്രീകാന്ത്, അമര്‍നാഥ്, വിവ് റിച്ചാര്‍ഡ്‌സ്, ഫില്‍ സിമണ്‍സ്, ഗോര്‍ഡന്‍ ഗ്രീനിഡ്ജ് എന്നിവരെല്ലാം അന്ന് കളിച്ചിരുന്നു. ഇന്ത്യയിലെ ആദ്യത്തെ സിഡൈന്‍ ബില്‍ഡ് ഓപ്പറേറ്റ് ആന്റ് ട്രാന്‍സന്‍ഫര്‍ സ്‌റ്റേഡിയമാണിത്. 

50000 വരെ കാണികളെ ഉള്‍ക്കൊള്ളുവാനുള്ള ശേഷിയാണ് ഈ സ്‌റ്റേഡിയത്തിനുള്ളത്. 2015 ലെ ദേശീയ ഗെയിംസിനും 2015 സാഫ് ചാമ്പ്യന്‍ഷിപ്പിനും ഈ സ്‌റ്റേഡിയം വേദിയായി. നവംബര്‍ ഏഴിന് നടക്കുന്ന കളിയില്‍ കാണികള്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ സുരക്ഷയും ഏര്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷ. 

ഇത് കൂടാതെ, തിരുവനന്തപുരത്തുക്കാര്‍ക്ക് സന്തോഷിക്കാന്‍ മറ്റൊരു കളി കൂടി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഉടന്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. ശ്രീലങ്കഇന്ത്യ മല്‍സരവും ചിലപ്പോള്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വിരുന്നെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ശ്രീലങ്ക ഇന്ത്യ പര്യടനത്തിലെ ടെസ്റ്റ് മല്‍സരം തിരുവനന്തപുരത്ത് നടത്തുന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ ട്വന്റി 20 മല്‍സരം നടത്താനാണ് അനുമതി. വിശദവിവരങ്ങള്‍ പിന്നീട് ബിസിസിഐ അറിയിക്കും. സെപ്തംബര്‍ ഡിസംബര്‍ കാലയളവിലാണ് ഇന്ത്യന്‍ ടീം നാട്ടില്‍ കളിക്കുക. ശ്രീലങ്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളിലെ താരങ്ങള്‍ ഇക്കാലയളവില്‍ ഇന്ത്യയില്‍ പര്യടനത്തിനെത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (1 hour ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (1 hour ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (2 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (2 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (2 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (2 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (3 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (3 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (3 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (4 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (4 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (4 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (5 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (5 hours ago)

Malayali Vartha Recommends