Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..


വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..


മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ അഞ്ച് റണ്‍സിന് കര്‍ണാടകയെ കീഴടക്കി വിദര്‍ഭ ഫൈനലില്‍, എതിരാളി ഡല്‍ഹി

21 DECEMBER 2017 12:43 PM IST
മലയാളി വാര്‍ത്ത

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ വിദര്‍ഭ-ഡല്‍ഹി ഫൈനല്‍. കൊല്‍ക്കത്തയില്‍ നടന്ന സെമിയില്‍ ആവേശകരമായ മത്സരത്തിനൊടുവില്‍ കര്‍ണാടകയെ തോല്‍പ്പിച്ചായിരുന്നു വിദര്‍ഭയുടെ വിജയം. അഞ്ചു റണ്‍സിനാണ് വിദര്‍ഭ കര്‍ണാടകയെ വിജയിപ്പിച്ചത്. 198 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കര്‍ണാടകയെ 192 റണ്‍സിന് വിദര്‍ഭ പുറത്താക്കുകയായിരുന്നു.

23.1 ഓവറില്‍ 68 റണ്‍സ് മാത്രം വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തിയ ആര്‍.എന്‍ ഗുര്‍ബാനിയാണ് കര്‍ണാടകയുടെ നട്ടെല്ലൊടിച്ചത്. ആദ്യ ഇന്നിങ്സില്‍ അഞ്ചു വിക്കറ്റ് നേടിയിരുന്ന ഗുര്‍ബാനി മത്സരത്തിലാകെ 12 വിക്കറ്റാണ് വീഴ്ത്തിയത്. കര്‍ണാടകയുടെ അഞ്ചു ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. 36 റണ്‍സെടുത്ത വിനയ് കുമാറാണ് ടോപ്പ് സ്കോറര്‍.

ആദ്യ ഇന്നിങ്സില്‍ 116 റണ്‍സ് ലീഡ് നേടിയ ശേഷമായിരുന്നു കര്‍ണാടകയുടെ തോല്‍വി. ആദ്യ ഇന്നിങ്സില്‍ വിദര്‍ഭയെ 185 റണ്‍സിന് പുറത്താക്കി കര്‍ണാടക 301 റണ്‍സടിച്ചിരുന്നു. സെഞ്ചുറി നേടിയ കരുണ്‍ നായരും 73 റണ്‍ടിച്ച സി.എം ഗൗതമുമാണ് കര്‍ണാടകയ്ക്ക് മികച്ച സ്കോര്‍ നല്‍കിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭ ആദ്യ ഇന്നിങ്സിലെ പിഴവ് ആവര്‍ത്തിച്ചില്ല.

81 റണ്‍സടിച്ച ഗണേശ് സതീഷിന്റെയും 49 റണ്‍സ് നേടിയ വാംഖഡെയുടെയും മികവില്‍ 313 റണ്‍സടിച്ച്‌ കര്‍ണാടകയുടെ മുന്നില്‍ 198 റണ്‍സിന്റെ വിജയലക്ഷ്യം വെയ്ക്കുകയായിരുന്നു. ബംഗാളിനെതിരെ ആധികാരിക വിജയം നേടിയാണ് ഡല്‍ഹി ഫൈനല്‍ ടിക്കറ്റെടുത്തത്. ഇന്നിങ്സിനും 26 റണ്‍സിനുമായിരുന്നു ഡല്‍ഹിയുടെ വിജയം. ആദ്യ ഇന്നിങ്സില്‍ ബംഗാള്‍ 286 റണ്‍സിന് പുറത്തായപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി 398 റണ്‍സ് നേടി.

പിന്നീട് രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ബംഗാളിന് ഡല്‍ഹിയുടെ ഒന്നാമിന്നിങ്സ് ലീഡ് പോലും മറികടക്കാനായില്ല. നാല് വിക്കറ്റ് വീതം വീഴ്ത്തിയ നവദീപ് അമര്‍ജിത് സാഹ്നിയും ഖുല്‍വന്തുമാണ് ബംഗാളിനെ 86 റണ്‍സിന് പുറത്താക്കി. ആദ്യ ഇന്നിങ്സില്‍ ഓപ്പണര്‍മാരായ കുണാല്‍ ചന്ദേലയും ഗൗതം ഗംഭീറും ഡല്‍ഹിക്കായി സെഞ്ചുറി നേടിയപ്പോള്‍ ബംഗാളിനായി കളിച്ച മുഹമ്മദ് ഷമി ആറു വിക്കറ്റ് വീഴ്ത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (2 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (2 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (2 hours ago)

ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ കുറ്റക്കാരനെന്ന് കോടതി  (2 hours ago)

വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും  (3 hours ago)

യാത്രാരേഖകളില്ലാതെ നേപ്പാള്‍ അതിര്‍ത്തിയില്‍ മുന്‍ യുഎസ് സൈനികന്‍ അറസ്റ്റില്‍  (3 hours ago)

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു  (4 hours ago)

കുടുംബവഴക്കിനിടെ ഭാര്യ മൊബൈല്‍ കൊണ്ട് തലയ്ക്കടിച്ച് ഭര്‍ത്താവ് മരിച്ചു  (4 hours ago)

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്  (5 hours ago)

അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ  (5 hours ago)

മിഡിൽ ഈസ്റ്റിൽ വീണ്ടും ലോകത്തെ ആശങ്കപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്.  (5 hours ago)

സ്വകാര്യ ബസുകളില്‍ പരസ്യം നല്‍കാനുള്ള അനുമതി  (5 hours ago)

നോർവേയിൽ വൻ തൊഴിൽ അവസരങ്ങൾ  (5 hours ago)

ചൂരൽമലയിലെ ശ്രുതി വിവാഹിതയാവുന്നു...! നിശ്ചയം കഴിഞ്ഞു...!എല്ലാം ഇത്ര പെട്ടന്ന് മറന്നോ എന്ന് ചോദ്യം..?  (5 hours ago)

ദേ എന്റെ ഫോട്ടോ എടുത്താലുണ്ടല്ലോ .! പൊട്ടിത്തെറിച്ച് ലഹരി റാണി വീട് വളഞ്ഞ് തുഫാൻ സ്‌ക്വാഡ് ഫോൺ കണ്ട് ഞെട്ടി,കീർത്തനെ ഒറ്റി  (5 hours ago)

Malayali Vartha Recommends