അടിച്ചു തകർത്ത് ഓപ്പണർമാർ; ഇന്ത്യയ്ക്ക് മികച്ച തുടക്കം

നിദാഹസ് ട്രോഫിയിൽ ഫൈനൽ പ്രവേശനം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാർ വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ശിഖർ ധവാനാണ് ബംഗ്ലാദേശ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിക്കുന്നത്.
ഇന്നിംഗ്സ് പതുക്കെ തുടങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമയും നിലയുറപ്പിച്ചതോടെ ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിക്കുകയാണ്. ഒടുവിൽ വിവരം കിട്ടുമ്പോൾ 9 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ 68 റൺസ് എടുത്തിട്ടുണ്ട്.
രോഹിത് 30 റൺസുമായും ധവാൻ 32 റൺസുമായും ക്രീസിലുണ്ട്. ഇന്നത്തെ മത്സരത്തിൽ ഇന്ത്യ ഒരു മാറ്റത്തോടെയാണ് ഇറങ്ങിയത്. ജയ്ദേവ് ഉനഡ്കടിനു പകരം മുഹമ്മദ് സിറാജ് ടീമില്‍ ഇടം പിടിച്ചു.
https://www.facebook.com/Malayalivartha























