ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിനായി കൊച്ചിയില്‍ നിശ്ചയിച്ചിരുന്ന വേദി മാറ്റാന്‍ ബിസിസിഐ തലത്തില്‍ തീരുമാനം; മത്സരം തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബില്‍

ഒന്നിന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിനായി കൊച്ചിയില്‍ നിശ്ചയിച്ചിരിക്കുന്ന വേദി മാറ്റാന്‍ ബിസിസിഐ തലത്തില്‍ തീരുമാനമായി. മല്‍സരം തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബില്‍ നടക്കും. കൊച്ചിയില്‍ ഫുട്‌ബോളിനായി സജ്ജമായിരിക്കുന്ന സ്റ്റേഡിയം മാറ്റുന്നതില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അടക്കം രംഗത്തെത്തിയതോടെയാണു മാറ്റം. വിഷയത്തില്‍ ഇടപെട്ട സച്ചിനും ശശി തരൂരിനും ബിസിസിഐ അധികൃതര്‍ ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയതായാണു സൂചന.
ഇന്ത്യ – വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്തു നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷ(കെസിഎ)നും വ്യക്തമാക്കി. കൊച്ചിയില്‍നിന്ന് കെസിഎയെ ഇറക്കിവിടാന്‍ നീക്കം നടക്കുന്നുവെന്നും കൊച്ചി സ്റ്റേഡിയത്തിനായി കോടികള്‍ മുടക്കിയിട്ടുണ്ടെന്നും കെസിഎ സെക്രട്ടറി പറഞ്ഞു.
ഈ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ചര്‍ച്ച നടക്കാനിരിക്കെയാണു വേദി മാറ്റുന്നത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള ക്രിക്കറ്റ് ആരാധകര്‍ക്ക് എത്തിച്ചേരാനുള്ള സൗകര്യം കണക്കിലെടുത്താണു കൊച്ചിയില്‍ ഏകദിന മല്‍സരം നടത്തണമെന്ന് കെസിഎ ആഗ്രഹിച്ചത്. ഐഎസ്എല്‍ ആദ്യ സീസണിലും സമാനമായ സാഹചര്യത്തില്‍ ക്രിക്കറ്റിനുശേഷം മൈതാനം ഒരുക്കി ഫുട്‌ബോള്‍ മല്‍സരങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കെസിഎ ചൂണ്ടിക്കാട്ടിയിരുന്നു.
ഇത്തവണ ഐഎസ്എല്‍ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ ഏകദിനം നടത്തുന്നത് എളുപ്പമാണെന്നായിരുന്നു കെസിഎയുടെ വിലയിരുത്തല്‍. ക്രിക്കറ്റ് മല്‍സരം നടത്തുന്നതിനെ എതിര്‍ക്കുന്നില്ലെങ്കിലും ഐഎസ്എല്‍ മല്‍സരക്രമത്തെ ബാധിക്കുമോയെന്ന ആശങ്കയാണു കേരള ഫുട്‌ബോള്‍ അസോസിയേഷ(കെഎഫ്എ)നുള്ളത്.
https://www.facebook.com/Malayalivartha























