ഓസ്‌ട്രേലിയൻ നായക സ്ഥാനം നഷ്ടപെട്ടതിന് പിന്നാലെ ഐപിഎല്ലിലും സ്മിത്തിന് തിരിച്ചടി

ന്യൂലാന്‍ഡ്സ് ടെസ്റ്റിൽ പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ ഓസ്ട്രേലിയന്‍ നായക സ്ഥാനത്ത് നിന്ന് സ്വയം ഒഴിവായ സ്റ്റീവന്‍ സ്മിത്തിന് വീണ്ടും തിരിച്ചടി. വിവാദത്തെ തുടർന്ന് സ്മിത്തിനെ നായക സ്ഥാനത്ത് നിന്ന് നീക്കിയിരിക്കുകയാണ് ഐപിഎല്‍ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സ്.
പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തിൽ കുറ്റ സമ്മതം നടത്തിയെങ്കിലും നായക സ്ഥാനം ഒഴിയില്ലെന്ന് സ്മിത്ത് അറിയിച്ചിരുന്നെകിലും ഓസ്ട്രേലിയന്‍ സ്പോര്‍ട്സ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടതോടെ നായക സ്ഥാനം ഒഴിയാൻ സ്മിത്ത് തീരുമാനിക്കുകയായിരുന്നു. വൈസ് ക്യാപ്റ്റനായ ഡേവിഡ് വാർണറും സ്ഥാനം ഒഴിഞ്ഞിരുന്നു.
അതേസമയം സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ നായകനായ ഡേവിഡ് വർണറിനെ നായക സ്ഥാനത്ത് നിന്നും മാറ്റിയിട്ടില്ല. സ്മിത്തിനെതിരെ നടപടി സ്വീകരിച്ച സാഹചര്യത്തിൽ വാർണറിനെയും നായകസ്ഥാനത്ത് നിന്നും മാറ്റാനാണ് സാധ്യത.
https://www.facebook.com/Malayalivartha