പന്തില്‍ കൃത്രിമം: സ്റ്റീവ് സ്മിത്തിനെതിരെ ഐസിസി നടപടി

ന്യൂലാന്‍ഡ്സ് ടെസ്റ്റിൽ പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ ഓസ്ട്രേലിയന്‍ നായകൻ സ്റ്റീവ് സ്മിത്തിന് വിലക്കേർപ്പെടുത്തി ഐസിസി. ഒരു ടെസ്‌റ്റില്‍ നിന്ന് വിലക്കും മാച്ച് ഫീ മൊത്തമായി പിഴയും വിധിച്ചു. പന്തിൽ കൃത്രിമം നടത്തിയ ബാൻക്രോഫ്റ്റിന് മാച്ച് ഫീയുടെ 75 ശതമാനം പിഴയും മൂന്ന് ഡീമെറിറ്റ് പോയിന്റും ശിക്ഷയായി ഐസിസി വിധിച്ചു.
രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയ വിവാദത്തിൽ ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയതോടെ നായകസ്ഥാനം നേരത്തെ സ്‌മിത്ത് രാജി വെച്ചിരുന്നു. വൈസ് ക്യാപ്റ്റൻ ഡേവിഡ് വാര്‍ണറും സ്ഥാനം രാജി വെച്ചിട്ടുണ്ട്. ടിം പെയിനാണ് താല്‍ക്കാലിക ക്യാപ്റ്റൻ.
https://www.facebook.com/Malayalivartha