ഇംഗ്ലണ്ട് മുട്ടുമടക്കി; ഇന്നിംഗ്‌സ് ജയം സ്വന്തമാക്കി ന്യൂസീലൻഡ്

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡിന് തകർപ്പൻ വിജയം. ബെന്‍ സ്റ്റോക്സിന്റെയും ക്രിസ് വോക്സിന്റെയും ചെറുത്ത് നിൽപ്പ് അവസാനിച്ചതോടെയാണ് ന്യൂസീലൻഡ് ഇന്നിംഗ്സ് വിജയം സ്വന്തമാക്കിയത്. ഇന്നിംഗ്‌സിനും 49 റണ്‍സിനുമാണ് കീവിസിന്റെ ജയം.
ആദ്യ ഇന്നിംഗ്‌സിൽ 56 റൺസിന് പുറത്തായ ഇംഗ്ലണ്ടിന് മത്സരത്തിന്റെ ഒരു ഘട്ടത്തിലും ആധിപത്യം പുലർത്താനായില്ല. ആദ്യ ഇന്നിംഗ്‌സിൽ 427 റൺസ് നേടി ഡിക്ലയർ ചെയ്ത കീവീസിന്റെ വിജയം ബെന്‍ സ്റ്റോക്‌സ്-ക്രിസ് വോക്‌സ് സഖ്യം വൈകിപ്പിക്കുകയായിരുന്നു.
66 റണ്‍സ് നേടിയ സ്റ്റോക്‌സിനെയും 52 റണ്‍സ് നേടിയ ക്രിസ് വോക്‌സിനെയും നീല്‍ വാഗ്‌നര്‍ പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 320 റണ്‍സിന് അവസാനിക്കുകയായിരുന്നു. ന്യൂസിലൻഡിന് വേണ്ടി നീല്‍ വാഗ്‌നര്‍, ടോഡ് ആസ്ട്‌ലേ, ട്രെന്റ് ബൗള്‍ട്ട് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി.
സ്‌കോര്‍: ഇംഗ്ലണ്ട്: 56, 320 ന്യൂസിലന്‍ഡ്: 427/8
https://www.facebook.com/Malayalivartha