വർഷങ്ങൾ നീണ്ട വൈരാഗ്യം അതിരുകടന്നപ്പോൾ, മെസിയെ പരസ്യമായി ചീത്ത വിളിച്ച് ആരാധിക; പിന്നാലെ മാപ്പു പറഞ്ഞ് റൊസാരിയോ സെന്‍ട്രല്‍ ആരാധകരും
അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കുനേരെ പ്രകോപിതയായി ആരാധിക. കഴിഞ്ഞ ദിവസം നടന്ന ലാ ലിഗ മത്സരത്തിന് ശേഷം താരം ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്നതിനിടെയായിരുന്നു മെസിയെ ഫെയ്സ്ബുക്ക് ലൈവിലൂടെ ആരാധിക ചീത്ത വിളിച്ചത്. വികാരങ്ങളില്ലാത്ത (കഠിനഹൃദയൻ) താരമെന്നു വിശേഷിപ്പിച്ചാണ് അര്‍ജന്റീനിയന്‍ സ്വദേശിയായ യുവതി മെസിയെ അധിക്ഷേപിച്ചത്.
അതേസമയം അധിക്ഷേപം കേട്ടിട്ടും താരത്തെ അത് ബാധിച്ചില്ല. അതു ശ്രദ്ധിക്കാതെ താരം ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കിയതിനു ശേഷം അവിടെനിന്ന് പോയി. മെസിയുടെ പഴയ ക്ലബ്ബായ ന്യൂവല്‍ ഓള്‍ഡ് ബോയ്സിന്റെ ചിര വൈരികളായ റൊസാരിയോ സെന്‍ട്രലിന്റെ ആരാധികയാണ് മെസിയെ അധിക്ഷേപിച്ച സ്ത്രീ.
ഈ വൈരാഗ്യമാണ് അവരെ മെസിയ്ക്കെതിരെ തിരിച്ചത്. തന്റെ കരിയറിന്റെ തുടക്കത്തിലായിരുന്നു മെസി ഈ ടീമില്‍ കളിച്ചത്. എന്നാല്‍, വര്‍ഷങ്ങള്‍ ഇത്രയും പിന്നിട്ടിട്ടും താരത്തോടുള്ള വെറുപ്പ് ആരാധിക മനസില്‍ കാത്ത് സൂക്ഷിക്കുകയായിരുന്നു. സംഭവം വൈറലായതോടെ ആരാധികയുടെ പെരുമാറ്റത്തിനെതിരെ മെസിയോട് മാപ്പു പറഞ്ഞ് റൊസാരിയോ സെന്‍ട്രല്‍ ആരാധകര്‍ രംഗത്തെത്തി.
https://www.facebook.com/Malayalivartha