ഇന്ത്യന്‍ വനിതാ ലീഗിന്റെ മൂന്നാം സീസണ് ഇന്ന് തുടക്കമാകും
ഇന്ത്യന്‍ വനിതാ ലീഗിന്റെ മൂന്നാം സീസണ് ഇന്ന് തുടക്കമാകും. പഞ്ചാബിലെ ലുധിയാനയില്‍ നടക്കുന്ന വനിതാ ലീഗില്‍ ഇന്ന് മാത്രം മൂന്ന് മത്സരങ്ങള്‍ നടക്കും. 14 ടീമുകളാണ് ലീഗില്‍ കിരീടത്തിനായി മാറ്റുരയ്ക്കുന്നത്. 7 ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളില്‍ ആയാകും മത്സരം.
കേരളത്തെ പ്രതിനിധീകരിച്ച് തുടര്‍ച്ചയായ രണ്ടാം തവണയും ഗോകുലം കേരള എഫ് സി ആണ് വനിതാ ലീഗില്‍ മത്സരിക്കുന്നത്. ഗ്രൂപ്പ് എയിലാണ് ഗോകുലം കേരള എഫ് സി ഉള്ളത്. ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിനായി ഗോകുലം ഇറങ്ങും. നിലവിലെ ചാമ്ബ്യന്മാരായ റൈസിംഗ് സ്റ്റുഡന്റ്സ് ആണ് ഗോകുലത്തിന്റെ ഇന്നത്തെ എതിരാളികള്‍.
ശക്തമായ ടീമുമായി ലുധിയാനയില്‍ എത്തിയിരിക്കുന്ന ഗോകുലം ചാമ്ബ്യന്മാരെ തോല്‍പ്പിച്ച് കൊണ്ട് തന്നെ തുടങ്ങാം എന്ന പ്രതീക്ഷയിലാണ്. ഇന്ത്യന്‍ താരങ്ങളായ ദലിമ ചിബാര്‍, അഞ്ജു തമങ്, സഞ്ജു എന്നിങ്ങനെ തുടങ്ങി ഒരു വമ്ബന്‍ ടീമിനെ തന്നെ ഗോകുലം ഇത്തവണ ഒരുക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ഏക ക്ലബ് എന്നതിനപ്പുറം ഇന്ത്യയിലെ ദേശീയ ലീഗുകളായ ഐ ലീഗില്‍ നിന്നും ഐ എസ് എല്ലില്‍ നിന്നുമുള്ള ക്ലബുകളെ പ്രതിനിധീകരിക്കുന്ന ഏക ടീമാണ് ഗോകുലം കേരള എഫ് സി എന്ന പ്രത്യേകതയും ഉണ്ട്.
ഇന്ന് ഗോകുലത്തിന്റെ മത്സരത്തിന് പുറമെ രണ്ട് മത്സരങ്ങള്‍ കൂടെ നടക്കും. 11 മണിക്ക് നടക്കുന്ന മത്സരത്തില്‍ പഞ്ചിം ഫുട്ബോളേഴ്സ് ത്രിപുര സ്കൂളിനെയും, വൈകിട്ട് നടക്കുന്ന മത്സരത്തില്‍ അളകാപുര എഫ് സി ഹാന്‍സ് വുമണ്സിനെയും നേരിടും.
https://www.facebook.com/Malayalivartha