Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ ലോകം... ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി, സെനറ്റ് കടന്ന് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'; ട്രംപിന് നിര്‍ണായക വിജയം


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..

മനസില്ല മനസോടെ മെസി ബാഴ്‌സയില്‍ തുടരും; മനസ് തുറന്ന് മെസി; കരാര്‍ കഴിയുന്നത് വരെ ക്ലബില്‍ തുടരും; ബാഴ്‌സ മാനേജ്‌മെന്റ് തന്ത്രങ്ങളുടെ വിജയം; കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയും മെസിയുടെ ക്ലബ് മാറ്റം തടഞ്ഞു

05 SEPTEMBER 2020 11:18 AM IST
മലയാളി വാര്‍ത്ത

ക്ലബ് വിടാന്‍ ആഗ്രഹിക്കുന്നവെങ്കിലും സൂപ്പര്‍ താരം ലയണല്‍ മെസ്സി സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയില്‍ തുടരും. കരാര്‍ കഴിയുന്നത് വരെ ക്ലബ്ബില്‍ തുടരുമെന്നാണ് താരം പ്രഖ്യാപിച്ചത്. ഗോള്‍ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് മെസ്സി നിലപാട് പ്രഖ്യാപിച്ചത്. മാനേജ്‌മെന്റിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ താരം, ക്ലബ്ബിനോടുള്ള അഗാധമായ സ്‌നേഹവും വെളിപ്പെടുത്തി. ഇതോടെ ഫുട്‌ബോള്‍ ആരാധകരുടെ കാത്തിരിപ്പിനും ബാഴ്‌സ ആരാധകരുടെ ആശങ്കകള്‍ക്കും താല്‍ക്കാലിക വിരമാമായി. ജീവനെ പോലെ സ്‌നേഹിക്കുന്ന ക്ലബ്ബിനെ കോടതി കയറ്റാന്‍ ആഗ്രഹിക്കാത്തതിനാല്‍ ഈ സീസണില്‍ കൂടി ബാഴ്‌സലോണയില്‍ തുടരുമെന്ന് മെസി വ്യക്തമാക്കി. ബാഴ്‌സലോണ വിടുകയാണെങ്കില്‍ റിലീസ് ക്ലോസ് ആയി 700 മില്യണ്‍ യൂറോ (ഏകദേശം 6150 കോടി രൂപ) ബാഴ്‌സലോണക്ക് നല്‍കണമെന്ന് ലാ ലിഗ അധികൃതര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് മെസിയുടെ പ്രതികരണം.

നിയമപോരാട്ടം ഒഴിവാക്കേണ്ടതുകൊണ്ട് മാത്രമാണ് ക്ലബ്ബില്‍ തുടരുന്നതെന്ന് വ്യക്തമാക്കിയ മെസി ക്ലബ്ബ് മാനേജ്‌മെന്റിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. ബാഴ്‌സലോണയില്‍ താന്‍ അതൃപ്തനാണെന്നും ക്ലബ്ബ് വിടാന്‍ തീരുമാനിച്ചിരുന്നുവെന്നും മെസി അഭിമുഖത്തില്‍ വ്യക്തമാക്കി. ജോസഫ് ബര്‍ത്യോമുവിന്റെ നേതൃത്വത്തിലുള്ള ബാഴ്‌സ മാനേജ്‌മെന്റ് ഒരു ദുരന്തമാണെന്നും മെസി പറഞ്ഞു. ബാഴ്‌സയില്‍ ഒരുപാട് സഹിച്ചുവെന്നും പക്ഷെ ജീവനെ പോലെ സ്‌നേഹിക്കുന്ന ക്ലബ്ബിനെ കോടതി കയറ്റാന്‍ ആഗ്രഹിക്കാത്തതിനാല്‍ മാത്രം ഈ സീസണില്‍ കൂടി ക്ലബ്ബില്‍ തുടരാന്‍ തീരുമാനിക്കുന്നുവെന്നും മെസി പറഞ്ഞു. സീസണൊടുവില്‍ ഉപാധികളൊന്നുമില്ലാതെ ക്ലബ്ബ് വിടാമെന്നായിരുന്നു തന്റെ പ്രതീക്ഷ. സീസണൊടുവില്‍ ബാഴ്‌സയില്‍ തുടരണോ എന്ന് എനിക്ക് തീരുമാനിക്കാമെന്ന് ക്ലബ്ബ് പ്രസിഡന്റായ ജോസഫ് ബര്‍ത്യോമുവും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ക്ലബ്ബ് വിടുന്ന കാര്യം ഓദ്യോഗികമായി സീസണ്‍ അവസാനിക്കുന്ന ജൂണ്‍ 10ന് മുമ്പ് അറിയിച്ചില്ലെന്ന സാങ്കേതികത പ്രശ്‌നത്തിലൂന്നി വിഷയം വലിച്ചുനീട്ടാനാണ് ക്ലബ്ബ് മാനേജ്‌മെന്റ് ശ്രമിച്ചത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സീസണ്‍ ഇപ്പോഴാണ് അവസാനിച്ചതെന്ന കാര്യം പോലും അവര്‍ കണക്കിലെടുത്തില്ല. ക്ലബ്ബ് വിടണമെങ്കില്‍ റിലീസ് ക്ലോസായി 700 മില്യണ്‍ യൂറോ നല്‍കണമെന്ന് ക്ലബ്ബ് പ്രസിഡന്റ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ബാഴ്‌സയില്‍ തുടരാന്‍ തീരുമാനിച്ചത്. കാരണം അത് അസാധ്യമാണ്. പിന്നെ കോടതി വഴി പരിഹാരം തേടുക എന്നതായിരുന്നു എന്റെ മുന്നിലുള്ള മറ്റൊരു മാര്‍ഗം. എന്നാല്‍ ഞാന്‍ സ്‌നേഹിക്കുന്ന ബാഴ്‌സക്കെതിരെ ഒരിക്കലും കോടതിയില്‍ പോവാന്‍ ഞാനാഗ്രഹിക്കുന്നില്ല. കാരണം ഈ ക്ലബ്ബാണ് എനിക്കെല്ലാം തന്നത്. എന്റെ ജീവനും ജീവിതവുമാണ് ഈ ക്ലബ്ബ്. ബാഴ്‌സ എനിക്കെല്ലാം തന്നു. ഞാന്‍ എന്റേതെല്ലാം അവര്‍ക്കും നല്‍കി. അതുകൊണ്ടുതന്നെ ക്ലബ്ബിനെ കോടതി കയറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല മെസി പറഞ്ഞു.

ബാഴ്‌സ വിടാനുള്ള തീരുമാനം ഭാര്യയെയും കുട്ടികളെയും അറിയിച്ചപ്പോള്‍ അവരെല്ലാം കരയുകയായിരുന്നു. എന്റെ കുട്ടികള്‍ ഒരിക്കലും ബാഴ്‌സ വിടാന്‍ ആഗ്രഹിക്കുന്നില്ല. അവരുടെ സ്‌കൂളുകള്‍ മാറാനും അവര്‍ക്ക് ആഗ്രഹമില്ല. ഇളയ കുട്ടിയായ മാറ്റിയോക്ക് ഒന്നും മനസിലാക്കാനുള്ള പ്രായമായിട്ടില്ല. എന്നാല്‍ കുറച്ചുകൂടി മുതിര്‍ന്ന തിയാഗോ ടിവിയില്‍ നിന്ന് എന്തൊക്കെയോ കണ്ട് എന്നോട് ചോദിച്ചു. ക്ലബ്ബ് വിടാന്‍ നിര്‍ബന്ധിതനായതാണെന്ന് ഞാനവനോട് പറഞ്ഞില്ല. പക്ഷെ, ക്ലബ്ബ് വിടുകയാണെന്ന് പറഞ്ഞപ്പോള്‍ അവന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പോകരുതെന്ന് പറഞ്ഞു. കഠിനമായിരുന്നു ആ നിമിഷങ്ങള്‍. തീരുമാനമെടുക്കുക എന്നത് വിഷമകരമായ കാര്യമായിരുന്നു. പക്ഷെ അപ്പോഴൊക്കെയം വേദന ഉള്ളിലൊതുക്കി ഭാര്യ അന്റോണെല്ല എന്റെ തീരുമാനത്തിനൊപ്പം കൂടെനിന്നു.എന്നാല്‍ കൂടുതല്‍ മത്സരക്ഷമമായ പോരാട്ടത്തിനായും കൂടുതല്‍ കിരീടങ്ങള്‍ നേടുന്നതിനായും എനിക്ക് പോയെ മതിയാവൂ. ചാമ്പ്യന്‍സ് ലീഗില്‍ മത്സരിക്കണം. അവിടെ നിങ്ങള്‍ തോക്കുകയോ ജയിക്കുയോ ചെയ്യാം. എന്നാല്‍ നിങ്ങള്‍ മത്സരക്ഷമത കാണിക്കണം. അല്ലാതെ റോമിലും ലിവര്‍പൂളിലും ലിസ്ബണിലുമെല്ലാം ആ സ്വപ്‌നങ്ങള്‍ വീണുടയരുത്. അതാണ് എന്നെ അവസാനം നിര്‍ണായകമായ ആ തീരുമാനത്തിലെത്തിച്ചത്.

ഞാന്‍ ബാഴ്‌സലോണയെ സ്‌നേഹിക്കുന്നു. ബാഴ്‌സയെക്കാള്‍ മികച്ചൊരു ഇടം എനിക്ക് ലോകത്തെവിടെയും ലഭിക്കാനില്ല. പക്ഷെ അപ്പോഴും തീരുമാനമെടുക്കാന്‍ എനിക്ക് അവകാശമുണ്ട്. പുതിയ ലക്ഷ്യങ്ങളും വെല്ലുവിളികളും ഏറ്റെടുക്കാനായിരുന്നു എന്റെ തീരുമാനം. നാളെ മുതല്‍ ഞാന്‍ വീണ്ടും ബാഴ്‌സയിലേക്ക് തിരിച്ചുപോവും. ഇവിടെ ബാഴ്‌സയില്‍ എനിക്കെല്ലാം ഉണ്ട്. എന്റെ കുടുംബം, മക്കള്‍, അവര്‍ ഇവിടെയാണ് വളര്‍ന്നത്. പക്ഷെ ക്ലബ്ബ് വിടാനുള്ള എന്റെ തീരുമാനത്തില്‍ യാതൊരു തെറ്റുമില്ലായിരുന്നു. എനിക്കത് ആവശ്യമായിരുന്നു. ബാഴ്‌സക്കും അത് ആവശ്യമായിരുന്നു. എല്ലാവര്‍ക്കും അത് ഗുണകരമാകുമായിരുന്നു മെസി പറഞ്ഞു.

6000 കോടിയോളം വരുന്ന റിലീസിങ് ക്ലോസ് തുക നല്‍കി മെസ്സിയെ സ്വന്തമാക്കാന്‍ ക്ലബ്ബുകള്‍ക്ക് കഴിയാതിരുന്നതും പുതിയ തീരുമാനത്തെ സ്വാധീനിച്ചു. ഓഗസ്റ്റ് അവസാന വാരത്തിലാണ്, 16 സീസണുകളിലായി കളിക്കുന്ന ബാഴ്‌സ വിടുമെന്ന് മെസ്സി പ്രഖ്യാപിച്ചത്. കരാര്‍ പ്രകാരം ഓരോ സീസണിന്റെ അവസാനത്തിലും ഫ്രീ ട്രാന്‍സ്ഫറായി ക്ലബ്ബ് വിടാന്‍ മെസ്സിക്ക് കഴിയുമായിരുന്നു. എന്നാല്‍ ജൂണ്‍ 10നകം ഇക്കാര്യം ക്ലബ്ബിനെ അറിയിക്കണമായിരുന്നു. ഈ വ്യവസ്ഥ മെസ്സിക്ക് പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബാഴ്‌സയും ലാലിഗയും റിലീസിങ് ക്ലോസ് തുകയില്‍ മുറുകെപിടിച്ചതും താരത്തെ നിലനിര്‍ത്തുന്നതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരുക്ക്  (14 minutes ago)

ഞെട്ടലോടെ ലോകം... ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി, സെനറ്റ് കടന്ന് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'; ട്രംപിന് നിര്‍ണായക വിജയം  (26 minutes ago)

പരീക്ഷയ്ക്ക് തോല്‍ക്കുമോയെന്ന മനോവിഷമത്താല്‍ ജീവനൊടുക്കിയെന്ന് സൂചന...  (48 minutes ago)

സ്ഥാനക്കയറ്റത്തിലും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനം  (59 minutes ago)

മിന്നല്‍ പ്രളയം... വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാല് മരണം  (1 hour ago)

ദുബായില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം....  (1 hour ago)

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണ്‍, ചെലവ് വഹിക്കാന്‍ ഹര്‍ജിക്കാരന്‍ തയ്യാറാണെങ്കില്‍  (1 hour ago)

ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം...  (1 hour ago)

യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍  (2 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില  (2 hours ago)

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (2 hours ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (8 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (9 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (9 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (9 hours ago)

Malayali Vartha Recommends