Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ഐ.എസ്.എല്‍. സീസണ്‍ രണ്ടില്‍ ചെന്നൈയിന്‍ എഫ്.സിക്ക് കിരീടം

21 DECEMBER 2015 08:47 AM IST
മലയാളി വാര്‍ത്ത.

കണ്ണിനു വിരുന്നായ ആക്രമണ ഫുട്‌ബോളിന്റെ മാസ്മരിക പ്രകടനത്തിനൊടുവില്‍ എഫ്.സി. ഗോവയെ കീഴടക്കി ചെന്നൈയിന്‍ എഫ്.സി. ഐ.എസ്.എല്‍. രണ്ടാം സീസണിന്റെ ചാമ്പ്യന്മാരായി. പ്രളയത്തില്‍ മുങ്ങിയ സ്വന്തം നാടിനായി ഫൈനല്‍ ജയിക്കുമെന്ന് പ്രഖ്യാപിച്ച നായകന്‍ എലാനോ ബ്ലുമര്‍ കിരീടമുയര്‍ത്തിയപ്പോള്‍ ആവേശം അലയടിച്ച അന്തരീക്ഷത്തില്‍ അദ്ഭുത പ്രകടനവുമായാണ് ചെന്നൈയിന്‍ നാടിന് സമ്മാനം നല്‍കിയത്.
മറുവശത്ത് ആരാധകര്‍ക്കു മുന്നില്‍ ടോട്ടല്‍ ഫുട്‌ബോള്‍ എന്തെന്ന് കാട്ടിയ എഫ്.സി. ഗോവ 90ാം മിനിറ്റു വരെ വിജയികളെപ്പോലെ നിന്ന ശേഷം തിരശീലയ്ക്കു പിന്നിലായി. ഹോംഗ്രൗണ്ടില്‍ ചെന്നൈയിനെതിരേ ജയിക്കാനായിട്ടില്ലെന്ന അപഖ്യാതി അവരെ ഇന്നലെയും വിട്ടൊഴിഞ്ഞില്ല.
ആക്രമണം മുഖമുദ്രയാക്കിയാണ് ഇരു ടീമുകളും കലാശക്കളിക്കിറങ്ങിയത്. ഡല്‍ഹിക്കെതിരായ രണ്ടാം പാദ സെമിയില്‍ ഇറങ്ങിയ അതേ ടീമിനെ തന്നെയായിരുന്നു ഗോവ ഇന്നലെയും ഇറക്കിയത്.
സൂപ്പര്‍ സ്‌െ്രെടക്കര്‍ റിനാള്‍ഡോ സൈഡ് ബെഞ്ചിലിരുന്നപ്പോള്‍ ഡുഡുവും റാഫേല്‍ കൊലേയുമാണ് മുന്നണിയിലുണ്ടായിരുന്നത്. മറുവശത്ത് മാര്‍ക്വിതാരം എലാനോയെ ആദ്യ ഇലവനില്‍ ഇറക്കാതെയായിരുന്നു മറ്റെരാസിയുടെ ടീം വിന്യാസം. പകരം ഇടം കണ്ടെത്തിയത്് ബ്രൂണോ പെലിസാറി.
നിറഞ്ഞ ഗാലറി പിന്തുണയോടെ കളിച്ച ഗോവയ്ക്കായിരുന്നു മത്സരത്തില്‍ അല്‍പം മേല്‍ക്കൈ. ഇരുടീമുകളും ആക്രമിച്ചു കളിച്ചതോടെ മത്സരവും പരുക്കനായി. അഞ്ചു മഞ്ഞക്കാര്‍ഡുകളും രണ്ടു പെനാല്‍റ്റിയും അതിന്റെ തെളിവ്. അഞ്ചാം മിനിറ്റില്‍ തന്നെ പരുക്കേറ്റ് മടങ്ങിയ ഗോവന്‍ സ്‌െ്രെടക്കര്‍ ഡുഡുവും പരുക്കന്‍ കളിയുടെ ഇരയായി.
ആക്രമണവും പ്രത്യാക്രമണവുമായി ആദ്യപകുതി സംഭവബഹുലമായിരുന്നു. കളികൊഴിപ്പിക്കാനെന്നവണ്ണം ഇടയ്ക്കിടെ ഇരു ടീമിലെയും താരങ്ങള്‍ കൈയ്യാങ്കളിക്കും മുതിര്‍ന്നു. ആക്രമണഫുട്‌ബോളിന്റെ പരകോടിയിലെത്തിയിട്ടും പക്ഷേ ആദ്യ 45 മിനിറ്റില്‍ വലകുലുങ്ങിയില്ല.
ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയില്‍ 54ാം മിനിറ്റില്‍ ഗാലറിയെ നിശബ്ദരാക്കി; ഗോവയെ ഞെട്ടിച്ച് ചെന്നൈയിനാണ് ആദ്യ ഗോള്‍ നേടിയത്. സ്‌പോട്ട് കിക്ക് പാഴാക്കിയെങ്കിലും റീബൗണ്ട് ലക്ഷ്യത്തിലെത്തിച്ച ബ്രൂണോ പെല്ലിസാറിയാണ് ലീഡ് സമ്മാനിച്ചത്.
സ്‌െ്രെടക്കര്‍ സ്റ്റീവന്‍ മെന്‍ഡോസയെ ബോക്‌സിനുള്ളില്‍ പ്രണോയ് ഹോള്‍ഡര്‍ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടിയത്. എലാനോയുടെ അഭാവത്തില്‍ കിക്കെടുത്തത് പെല്ലിസാറി. ഇടത്തേക്കടിച്ച ഷോട്ട് കൃത്യമായി മനസിലാക്കി ചാടിയ ഗോളി ലക്ഷ്മീകാന്ത് കട്ടിമണി തടുത്തിട്ടു. എന്നാല്‍ പന്ത് കൈപ്പിടിയിലൊതുക്കാനായില്ല. ഓടിയെത്തിയ പെലിസ്സാറി പന്തിനെ വീണ്ടും വലയിലേക്ക് വഴിതിരിച്ചുവിട്ടു.
എന്നാല്‍ ചെന്നൈയിന്റെ ആഹഌദം അധികം നീണ്ടില്ല. നാലു മിനിറ്റിനകം ഗോവ തിരിച്ചടിച്ചു. പകരക്കാരനായി ഇറങ്ങിയ മണിപ്പൂരി താരം തോങ്‌കൊസേം ഹോകിപ്പാണ് ആതിഥേയരെ ഒപ്പമെത്തിച്ചത്.
വലതു വിങ്ങില്‍ നിന്ന് റോമിയോ ഫെര്‍ണാണ്ടസ് നീട്ടിയടിച്ച പന്ത് ബോക്‌സിനു കുറുകെ മൂന്നു ചെന്നൈയിന്‍ താരങ്ങളയും ഗോളിയെയും മറികടന്ന് ഇടതുവശത്തു നിന്ന് ഓടിക്കയറിയ ഹോകിപ്പിന്റെ കാലിനു പാകത്തില്‍. ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഗോവന്‍ താരം അവസരം പാഴാക്കിയില്ല. ക്ലോസ് റേഞ്ച് ഷോട്ട് വലയില്‍. സ്‌കോര്‍ 11. ഗാലറിക്ക് വീണ്ടും ജീവന്‍ വച്ചു.
തൊട്ടടുത്ത മിനുറ്റില്‍ ചെന്നൈയിന് വീണ്ടും പെനാല്‍റ്റി. ഇത്തവണ കൈവിട്ടു കളിക്കാന്‍ കട്ടിമണി തയാറായില്ല. തന്നെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റിയെടുക്കാന്‍ എത്തിയത് സ്റ്റാര്‍ സ്‌െ്രെടക്കര്‍ മെന്‍ഡോസ തന്നെ. എന്നാല്‍ ലീഗ് ടോപ്‌സ്‌കോററുടെ ദുര്‍ബലമായ ഇടങ്കാല്‍ ഷോട്ട്് കട്ടിമണി കോര്‍ണര്‍ വഴങ്ങി പുറത്താക്കി.
ആ പെനാല്‍റ്റി സേവ് ഗോവയ്ക്ക് എനര്‍ജി ടോണിക്കായി മാറുകയായിരുന്നു. ഗാലറിയുടെ ആരവത്തിനൊപ്പം ഇരമ്പിക്കയറിയ ഗോവ നിരവധി അവസരങ്ങള്‍ തുറന്നെടുത്തു. തിരമാലകണക്കെ ചെന്നൈയിന്‍ ബോക്‌സിലേക്കു കയറിയിറങ്ങിയ ഗോവന്‍ താരങ്ങള്‍ ഒടുവില്‍ 87ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു.
ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക്് ജോഫ്രെ വലയിലെത്തിച്ച് ഗോവയെ മൂന്നിലെത്തിച്ചു (12). പേരുകേട്ട ചെന്നൈയിന്‍ പ്രതിരോധം ദൗത്യം മറന്നതിന്റെ വില. ഗോവന്‍ വിജയം ഗാലറി ഉറപ്പിച്ച നിമിഷങ്ങളായിരുന്നു പിന്നീട്. എന്നാല്‍ മെന്‍ഡോസയുടെ മനസില്‍ കളി ബാക്കികിടക്കുന്നുണ്ടായിരുന്നു. ഗാലറിയെ നടുക്കി 90ാം മിനിറ്റില്‍ ഇടിത്തീ പോലെ സമനില ഗോള്‍ എത്തി. ജയം ആഘോഷിക്കാന്‍ ഗാലറി തയാറെടുക്കുന്നതിനിടെയായിരുന്നു ഗോള്‍.
വലതു വിങ്ങില്‍ നിന്ന് മെഹ്‌റാജുദ്ദീന്‍ വാദൂ നല്‍കിയ ക്രോസില്‍ തലവയ്ക്കാന്‍ മെന്‍ഡോസയും കൈവയ്ക്കാന്‍ കട്ടിമണിയും ഉയര്‍ന്നു ചാടുന്നു. മെന്‍ഡോസയുമായി കൂട്ടിയിടിച്ച കട്ടിമണിക്ക് ബാലന്‍സ് തെറ്റി. പന്ത് ഗോളിയുടെ കൈയിലിടിച്ച് സ്വന്തം വലയില്‍. സ്‌കോര്‍ 22.

എന്താണ് സംഭവിച്ചതെന്ന് ഗാലറിക്കു മനസിലായിക്കാണില്ല. അതിനുള്ളില്‍ ചെന്നൈയിന്‍ വിജയഗോളും പിറന്നു. പകരക്കാരന്‍ ജയേഷിന്റെ പാസില്‍ നിന്നു തെന്നിവീണ കട്ടിമണിയെ സാക്ഷിയാക്കി മെന്‍ഡോസ് ചെന്നൈയിന്റെ വിജയഗോള്‍ നേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (3 minutes ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (13 minutes ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (19 minutes ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (28 minutes ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (41 minutes ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (58 minutes ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (1 hour ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (1 hour ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (1 hour ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (2 hours ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (2 hours ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (2 hours ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (2 hours ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (3 hours ago)

Malayali Vartha Recommends