Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...


ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത


മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...


കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്

കാല്‍പ്പന്ത് കളിയുടെ ആവേശം വാരിവിതറി വീണ്ടും പുതിയ സീസണ്‍ തുടങ്ങുന്നു

11 AUGUST 2016 11:57 AM IST
മലയാളി വാര്‍ത്ത

ഇടവേള കഴിഞ്ഞു. പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി യൂറോപ്പിയന്‍ രാജ്യങ്ങളിലെ പുതിയ സീസണ് ശനിയാഴ്ച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗോടെ തുടക്കമാകും. ഓഗസ്റ്റ് 20 ന് സ്പാനിഷ് ലീഗായ ലാലിഗയും ഇറ്റാലിയന്‍ ലീഗായ സീരീ എയും 27 ന് ജര്‍മ്മന്‍ ലീഗായ ബുന്ദസ് ലീഗയും ആരംഭിക്കും. ഇത്തവണ യൂറോപ്പിലെ എല്ലാ ടീമുകളും ഒന്ന് മുഖംമിനുക്കിയാണ് കളിക്കളത്തിലേക്ക് ഇറങ്ങുന്നത്. പല ക്ലബ്ബുകളും പണം വാരിയെറിഞ്ഞ് പുതിയ കളിക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. പരിശീലകരുടെ കാര്യത്തിലും സ്ഥിഗതികള്‍ വ്യത്യസ്തമല്ല. കഴിഞ്ഞ സീസണിലെ നേട്ടങ്ങളെക്കുറിച്ചും വരും സീസണിലെ പ്രത്യേകതകളെക്കുറിച്ചും ഒരവലോകനം...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്

ഒട്ടും പ്രവചനാതീതമല്ലാത്ത ലോകത്തിലെ ഒരേയൊരു ഫുട്‌ബോള്‍ ലീഗാണ് ഇംഗ്ലണ്ടിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്. കഴിഞ്ഞ തവണത്തെ ലെസ്റ്റര്‍ സിറ്റിയുടെ കിരീട നേട്ടം അതിനൊരുദാഹരണം മാത്രമാണ്. ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗ് കളിച്ചുകൊണ്ടും പുറത്താകല്‍ ഭീഷണിയെ മറികടന്നു കൊണ്ടുമാണ് ഇ.പി.എല്ലിലെ ഈ കുഞ്ഞന്മാര്‍ തങ്ങളുടെ കന്നിക്കിരീടം നേടീയത്

താരപ്രഭകളില്ലാതെ കഠിനപ്രയത്‌നത്തിലൂടെ മാത്രാമാണ് അവരുടെ ഈ കിരീട നേട്ടം. ക്ലോഡിയോ റെനേരി എന്ന പ്രതിഭാശാലിയായ പരിശീലകന്റെ കഴിവുകൂടി ആ കിരീടനേട്ടത്തില്‍ ഉണ്ടായിരുന്നു. ഇത്തവണ സ്ഥിതിഗതികള്‍ മറ്റൊന്നാണ്. ജേമി വാര്‍ഡിയും റിയാദ് മഹ്‌റെസും മറ്റും ഉണ്ടെങ്കിലും അന്റോണിയോ കാന്റെ ചെല്‍സിയിലേക്ക് ചേക്കേറിയത് അവരെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. 

മാഞ്ചസ്റ്റര്‍ യുണൈറ്റഡാകട്ടെ പരിശീലകന്‍ ലൂയി വാന്‍ ഗാളിനെ പറഞ്ഞുവിട്ടതിനെത്തുടര്‍ന്നു വന്ന ഹോസെ മൗറിന്നോ വന്ന ശേഷം പുതിയ താരങ്ങളെ ലേലത്തിലൂടെ ടീമിലെത്തിച്ചിരിക്കുകയാണ്. പി.എസ്.ജിയില്‍ നിന്നും സൂപ്പര്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിനെയും ലോക ഫുട്‌ബോളിലെ തന്നെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകയ്ക്ക് യുവന്റസില്‍ നിന്നും മധ്യനിര താരം പോള്‍ പോഗ്ബയെയും ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നും ഹെന്റിക്ക് മിഖത്രിയനെയും വിയ്യാറയലില്‍ നിന്നും എറിക് ബെയ്‌ലിയെയും സ്വന്തമാക്കി. കഴിഞ്ഞ തവണ ചാമ്പ്യന്‍സ് ലീഗ് പ്രവേശനം പോലും നേടാന്‍ കഴിയാതെ പോയ യുണൈറ്റഡ് അതിന് പ്രതിവിധിയുമായാണ് ഈപ്രാവശ്യം കളിക്കാനിറങ്ങുന്നത് എന്നത് തീര്‍ച്ച. മാഞ്ചസ്റ്റര്‍ സിറ്റിയും ഒട്ടും വ്യത്യസ്തമല്ല. ട്രാന്‍സ്ഫര്‍ വിപണിയില്‍ പണം വാരിയെറിയുകയാണ് ഫുട്‌ബോള്‍ ലോകത്തെ ഈ 'പുത്തന്‍പണക്കാര്‍'. പെല്ലഗ്രിനി പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം ബയണ്‍ മ്യുണിക്കില്‍ നിന്നും വന്ന പെപ് ഗാര്‍ഡിയോള പുതിയ കളിക്കാരെ ടീമിലെത്തിച്ചു. ഡോര്‍ട്ട്മുണ്ടില്‍ നിന്നും ഗുന്‍ഡോഗനെയും ഷാല്‍ക്കയില്‍ നിന്നും ലോറി സെയിനിനിയും എവര്‍ട്ടണില്‍ നിന്നും ജോണ്‍ സ്‌റ്റോണ്‍സിനെയും അവര്‍ വിലയ്ക്ക് വാങ്ങി തങ്ങളുടെ ആയുധ മൂര്‍ച്ച കൂട്ടി. ചെല്‍സിയില്‍ വീണ്ടും പുതിയ പരിശീലകന്‍ എത്തി. ഇറ്റലിയുടെ കോച്ചായ അന്റോണിയോ കോണ്‍ടെയാണ് പുതിയ പരിശീലകന്‍. ഇടവേളകളില്ലാതെ പരിശീലകരെ മാറ്റിക്കൊണ്ടിരിക്കുന്ന ചെല്‍സി ഇത്തവണയും അതിനെ എങ്ങനെ അതിജീവിക്കുന്നതെന്ന് കണ്ടറിയണം. യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രവേശനമോ യൂറോപ്പ ലീഗ് പ്രവേശനമോ നേടാനാകാത്ത ചെല്‍സിയെ പുതിയ പരിശീലകന്‍ ഉയരങ്ങളിലെത്തിക്കും എന്ന പ്രതീക്ഷയിലാണ് നീലപ്പടയുടെ ആരാധകര്‍. 

ആഴ്‌സണലിലാകട്ടെ പരിശീലകന്‍ ആര്‍സണ്‍ വെങ്ങറുടെ നിലനില്‍പ്പ് പരിങ്ങലിലാണ്. ഒരു കിരീട നേട്ടം പോലും നേടാന്‍ സാധിക്കാത്ത വെങ്ങറെ പുറത്താക്കണമെന്ന് നേരത്തേ തന്നെ നിലവിളി ഉയര്‍ന്നിരുന്നു. അതിനാല്‍ തന്നെ തികച്ചും സമ്മര്‍ദ്ദത്തിലായിരിക്കും വെങ്ങര്‍. ഗ്രാനിറ്റ് സാക്കയെ മാത്രമാണ് അവര്‍ക്ക് ഇതുവരെ സ്വന്തമാക്കാനായത്. 

ബുന്ദസ് ലീഗ

ജര്‍മ്മന്‍ ലീഗായ ബുന്ദസ് ലീഗയില്‍ യുറോപ്പിയന്‍ വമ്പന്മാരായ ബയണ്‍ മ്യുണിക്കും ചിരവൈരികളായ ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ടും തമ്മിലായിരിക്കും ഇത്തവണയും കിരീടപ്പോരാട്ടം. രണ്ടും കല്‍പ്പിച്ച് തന്നെയാണ് ഡോര്‍ട്ട്മുണ്ടിന്റെ പടയൊരുക്കം.പ്രതിരോധ നിരയിലെ വിശ്വസ്തനായ മാറ്റ് ഹമ്മല്‍സ് ബയണിലേക്ക് പോയതിന് പകരമായി അവരുടെ തന്നെ മുന്‍കളിക്കാരനായ മരിയോ ഗോട്‌സയെ ബയണില്‍ നിന്നും തിരിച്ചെടുത്തു. മാത്രമല്ല വൂള്‍ഫ്‌സ്ബര്‍ഗില്‍ നിന്നും ആന്ദ്രേ ഷുറിലിനെ വാങ്ങുകയും ചെയ്തു. ടീമിന്റെ ഈ മൊത്തത്തിലുള്ള മാറ്റം വലിയൊരു ഊര്‍ജ്ജമാണ് കൈക്കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ ബയണ്‍ മ്യുണിക്കിന് വലിയൊരു വെല്ലുവിളിയായിരിക്കും ഡോര്‍ട്ട്മുണ്ട്. 

വര്‍ഷങ്ങളായി ജര്‍മ്മന്‍ ലീഗ് അടക്കിവാണുകൊണ്ടിരിക്കുന്ന ബയണ്‍ മ്യുണിക്കും ടീമിന്റെ ഘടനയില്‍ കുറച്ചു മാറ്റം വരുത്തിയാണ് ഇപ്പ്രാവശ്യവും കളിക്കാനിറങ്ങുന്നത്. പെപ് ഗാര്‍ഡിയോള ക്ലബ്ബ് വിട്ടതിന് ശേഷം ചുമതലയേറ്റ കാര്‍ലോ ആന്‍സലോട്ടിയുടെ വരവ് ടീമിന് പുത്തന്‍ ഉണര്‍വ് നല്‍കിയിരിക്കുന്നു. ഡോര്‍ട്ട്മുണ്ടില്‍ നിന്നും മാറ്റ് ഹമ്മല്‍സിനെയും ഇക്കഴിഞ്ഞ യൂറോ കപ്പ് പോര്‍ച്ചുഗലിന് നേടിക്കൊടുക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ച റെനെറ്റോ സാഞ്ചസിനെയും ടീമിലെത്തിച്ചതോടെ അത്യധികം കരുത്ത് പ്രാപിച്ചിരിക്കുകയാണ് ബയണ്‍ മ്യുണിക്ക്. 2013 ല്‍ ചാമ്പ്യന്‍സ് ലീഗ് നേടിയ ശേഷം മൂന്നു തവണയും സെമിയില്‍ പുറത്തായതിന്റെ കണക്കുതീര്‍ക്കാന്‍ കൂടിയാണ് ഇത്തവണ ബയണിന്റെ വരവ്. ചുരുക്കി പറഞ്ഞാല്‍ ബുന്ദസ് ലീഗയില്‍ ബയണ്‍ മ്യുണിക്കും ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ഏറ്റുമുട്ടുമ്പോള്‍ ജര്‍മ്മന്‍ ആക്രമണ നിരയും പ്രതിരോധ നിരയും തമ്മിലുള്ള മത്സരമായിരിക്കും നടക്കാന്‍ പോകുന്നത്. 

ഇറ്റാലിയന്‍ സീരി എ 

ഇറ്റാലിയന്‍ ലീഗില്‍ എതിരാളികള്‍ ഇല്ലാതെ കളം വാഴാന്‍ ഒരുങ്ങുകയാണ് ജുവന്റസ്. പോള്‍ പോഗ്ബ ക്ലബ്ബ് വിട്ടുപോയ ശേഷം അര്‍ജന്റീനയുടെ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വയിനെ വന്‍ തുകയ്ക്കാണ് ക്ലബ് നാപ്പോളിയില്‍ നിന്നും വാങ്ങിയത്. റിയല്‍ മാഡ്രിഡില്‍ നിന്നും സാമി ഖെദീരയെയും അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്നും മരിയോ മന്‍സുകിക്കിനെയും പലെര്‍മോയില്‍ നിന്നും ഡൈബാലയെയും ടീമിലെത്തിച്ച് കരുത്താര്‍ജ്ജിച്ചിരിക്കുകയാണ് ജുവന്റസ്. 

ഫ്രഞ്ച് ലീഗ്

സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് ക്ലബ്ബ് വിട്ടതിന് ശേഷം ഗോള്‍ വേട്ടയില്‍ ആര് ടീമിനെ നയിക്കും എന്ന ആശയക്കുഴപ്പത്തിലാണ് പാരീസ് സെയിന്റ് ജര്‍മയിന്‍ ടീം മാനേജ്മന്റ്. ട്രാന്‍സ്ഫര്‍ വിപണയില്‍ നിന്നും വലിയ കച്ചവടത്തിന് മുതിരാതെ റിയല്‍ മാഡ്രിഡില്‍ നിന്നും ലെഫ്റ്റ് വിങ്ങര്‍ ജെസ്സയെ എത്തിച്ചത് മാത്രമാണ് ടീമിലുള്ള ആകെയൊരു മാറ്റം. ഏയ്ഞ്ചല്‍ ഡി മരിയയുടെ ഫോം ടീമിന് വലിയ പ്രതീക്ഷകള്‍ നല്‍കുന്നു. പ്രതിരോധ നിരയില്‍ ബ്രസീലിന്റെ ഡേവിഡ് ലൂയിസും തിയാഗോ സില്‍വയും മധ്യനിരയില്‍ മാര്‍ക്കോ വെറാറ്റി , തിയാഗോ മൊട്ട, സ്ട്രാമ്പോളി എന്നിവര്‍ ചേരുമ്പോള്‍ ടീമിന്റെ നില ശക്തം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനുവരി മൂന്നു മുതല്‍ ഏഴു വരെയാണ് കലോത്സവം  (7 minutes ago)

പാലക്കാടും മലപ്പുറത്തുമായി സ്ഥിരീകരിച്ച നിപ കേസുകളിലെ സമ്പര്‍പ്പട്ടിക പുതുക്കി...  (23 minutes ago)

മുഹറം അവധി ഇന്ന്....തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍  (34 minutes ago)

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (9 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (10 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (10 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (11 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (11 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (13 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (14 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (14 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (14 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (15 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (15 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (15 hours ago)

Malayali Vartha Recommends