Widgets Magazine
27
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

ഒളിമ്പിക് ഫുട്‌ബോളില്‍ ബ്രസീല്‍-ജര്‍മ്മനി കലാശപ്പോരാട്ടം

18 AUGUST 2016 10:39 AM IST
മലയാളി വാര്‍ത്ത

ഹോണ്ടുറാസിനെ ഗോള്‍ മഴയില്‍ മുക്കി ബ്രസീല്‍ റിയോ ഒളിംപിക്‌സ് ഫൈനലില്‍ പ്രവേശിച്ചു. കളിയുടെ ആദ്യ മിനിറ്റിലും അവസാന മിനിറ്റിലും ഗോളടിച്ച് നായകന്‍ നെയ്മര്‍ മുന്നില്‍നിന്നു നയിച്ചപ്പോള്‍ മഞ്ഞക്കിളികളുടെ ഫൈനല്‍ പ്രവേശനം അനായാസമായി. ആദ്യ പകുതിയില്‍ മൂന്നും രണ്ടാം പകുതിയില്‍ മൂന്നും ഗോളുകള്‍ വീതമാണ് ഹോണ്ടുറാസ് വലയില്‍ ബ്രസീല്‍ നിറച്ചത്. 

ഒളിമ്പിക്‌സ് ഫുട്‌ബോള്‍ ചരിത്രത്തിലെ വേഗതയേറിയ ഗോള്‍ നേടിയാണ് നെയ്മര്‍ ഹോണ്ടുറാസ് വേട്ടയ്ക്കു തുടക്കമിട്ടത്. കളിയുടെ 14-ാമത്തെ സെക്കന്‍ഡില്‍ ബ്രസീല്‍ നായകന്‍ ഗോള്‍ നേടി. എന്നാല്‍ ഗോള്‍ നേടിയ നെയ്മര്‍ തൊട്ടുപുറകെ പരിക്കേറ്റ് സ്ട്രച്ചറില്‍ പുറത്തേക്കുപോകുന്നതാണ് കണ്ടത്. 

ചികിത്സ തേടിയ ശേഷം നെയ്മര്‍ കളത്തിലേക്ക് തിരിച്ചുവന്നു. 25 മത്തെ മിനിറ്റില്‍ ഗബ്രിയേല്‍ ജീസസിന്റെ ബൂട്ടില്‍നിന്നായിരുന്നു രണ്ടാമത്തെ ഗോള്‍. പത്തുമിനിറ്റുകള്‍ക്കു ശേഷം ജീസസ് കാനറികളുടെ ഗോള്‍ ലീഡ് മൂന്നായി ഉയര്‍ത്തി. 

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്രസീല്‍ വീണ്ടും ഹോണ്ടുറാസ് വലയില്‍ പന്തെത്തിച്ചു. 51 മത്തെ മിനിറ്റില്‍ മര്‍ക്കിന്യോസാണ് ഹോണ്ടുറാസിനെ വീണ്ടും ശിക്ഷിച്ചത്. 79 മത്തെ മിനിറ്റില്‍ വീണ്ടും ഗാലറികളില്‍ മഞ്ഞക്കടലിരമ്പി. ഇത്തവണ ലുവാന്റെ ബൂട്ടുകളാണ് ശബ്ദിച്ചത്. 

അഞ്ചു ഗോളില്‍ കാര്യം കഴിഞ്ഞെന്നു കരുതിയ ഹോണ്ടുറാസുകാര്‍ക്ക് പെനാല്‍റ്റിയുടെ രൂപത്തില്‍ അവസാന പ്രഹരമെത്തി. ലുവാനെ ബോക്‌സില്‍ വീഴ്ത്തിയതിന് ബ്രസീലിന് റഫറി പെനാല്‍റ്റി അനുവദിച്ചു. നെയ്മര്‍ പന്തിനെ അനായാസം വലയുടെ ഇടത് മൂലയില്‍ നിക്ഷേപിച്ച് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

നൈജീരിയയെ തോല്‍പ്പിച്ച ജര്‍മ്മനിയാണ് ഫൈനലില്‍ ബ്രസീലിന്റെ എതിരാളികള്‍. ജര്‍മ്മനിക്കായി ലൂക്കാസ് ക്ലൊസ്റ്റര്‍മാനും പകരക്കാരനായി ഇറങ്ങിയ നീല്‍സ് പീറ്റേഴ്‌സണും ഗോളുകള്‍ നേടി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാന ആക്രമണത്തില്‍ 15കാരന് ദാരുണാന്ത്യം  (29 minutes ago)

തന്റെ ജീവിതകാലത്തെ മുഴുവന്‍ സമ്പാദ്യവും പുസ്തകങ്ങള്‍ക്കായി മാറ്റിവച്ച ഈ 75കാരന്‍  (34 minutes ago)

മുമ്പ് മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച രണ്ട് പ്രൊജക്ടുകളും നടന്നില്ലെന്ന് നസ്ലെന്‍  (1 hour ago)

യുവാവിന്റെ വയറില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍  (1 hour ago)

ചലച്ചിത്ര അക്കാദമി സ്ഥാനം ലഭിച്ചാല്‍ ഏറ്റെടുക്കുമെന്ന് ജോയ് മാത്യു  (2 hours ago)

ഗണേശ് കുമാറിനെതിരെ സിപിഎം ഏരിയാ കമ്മിറ്റിയില്‍ വിമര്‍ശനം  (3 hours ago)

അബ്ദുള്‍ റഹീം ജയില്‍ മോചിതനായി; ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ നാട്ടിലേക്ക്  (4 hours ago)

മോഡലിംഗിന്റെ മറവില്‍ പീഡനം: പരാതിക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പ്രതികള്‍  (4 hours ago)

'അമ്മ'യിലെ തര്‍ക്കത്തില്‍ പ്രതികരണവുമായി എംഎല്‍എ രമേശ് പിഷാരടി  (4 hours ago)

കാലൻ ഇറങ്ങിയിട്ടുണ്ടേ... പിള്ളാരെ.കൊല്ലാൻ റഹീമിനെ അറസ്റ്റ് ചെയ്യണം അമ്മമാർ കൂട്ടത്തോടെ ഇറങ്ങി  (5 hours ago)

ആവോ CM സതീഷ്‌ ജി..! VDS-നെ കണ്ടതും മോദി കോരിയെടുത്തു പിന്നാലെ സംഭവിച്ചത്..! ഡൽഹിൽ ട്വിസ്റ്റ്  (5 hours ago)

റഹീമിനെ അറസ്റ്റ് ചെയ്യും..? SFI-യുടെ കൂടും കുടുക്കയും പറിച്ചടിച്ച് രാഹുൽ..! SFI-യെ തളയ്ക്കുമെന്ന്..കൂടോടെ ഇറങ്ങി  (6 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ കനക്കും  (6 hours ago)

കേരളത്തിന്റെ സ്വപ്‌ന പദ്ധതികള്‍ക്കായി കേന്ദ്രത്തോട് പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ആസ്റ്റർ മെഡ്‌സിറ്റി 'ഗ്രോത്ത് ഫോറം' പത്താം പതിപ്പ് മന്ത്രി ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു; 'ബാക്ക് ടു സ്കൂൾ' പദ്ധതിക്കും തുടക്കം  (7 hours ago)

Malayali Vartha Recommends