Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

നാലു മിനിറ്റിനിടെ ഇരട്ടഗോളുമായി വിനീത്; കേരള ബ്ലാസ്റ്റേഴ്‌സിന് ഗംഭീര വിജയം; 10 മല്‍സരങ്ങളില്‍നിന്ന് 15 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം സ്ഥാനത്തേക്ക്

12 NOVEMBER 2016 09:39 PM IST
മലയാളി വാര്‍ത്ത

ഇരട്ടഗോളുകളുമായി സികെ വിനോദ് കളം നിറഞ്ഞപ്പോള്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. ചെന്നൈയിന്‍ ക്യാപ്റ്റന്‍ ബെര്‍നാര്‍ഡ് മെന്‍ഡ് നേടിയ ഗോളിന് ആദ്യപകുതിയില്‍ പിന്നിലായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയില്‍ മൂന്നു ഗോളുകള്‍ തിരിച്ചടിച്ചാണ് വിലയേറിയ മൂന്ന് പോയിന്റ് പോക്കറ്റിലാക്കിയത്. 85, 89 മിനിറ്റികളിലായിരുന്നു വിനീതിന്റെ ഗോളുകള്‍. ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യഗോള്‍ ദിദിയര്‍ കാഡിയോ (66) നേടി.

സീസണിലെ നാലാം വിജയത്തോടെ 10 മല്‍സരങ്ങളില്‍നിന്ന് 15 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം സ്ഥാനത്തേക്ക് കയറി. ഒന്‍പത് മല്‍സരങ്ങളില്‍നിന്ന് 10 പോയിന്റുള്ള ചെന്നൈയിന്‍ എഫ്‌സി ഏഴാം സ്ഥാനത്ത് തുടരുന്നു. സീസണില്‍ രണ്ടാം മല്‍സരം മാത്രം കളിച്ച സി.കെ.വിനീത് മൂന്നു ഗോളോടെ ടോപ്‌സ്‌കോറര്‍മാരുടെ പട്ടികയിലും സാന്നിധ്യമറിയിച്ചു. ചെന്നൈയില്‍ മുന്‍പ് ഇരുടീമുകളും മുഖാമുഖമെത്തിയ മല്‍സരത്തിനുശേഷം ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളോട് അപമര്യാദയായി പെരുമാറിയ ചെന്നൈയിന്‍ പരിശീലകന്‍ മറ്റെരാസിക്കുള്ള മറുപടി കൂടിയായി ഈ വിജയം. ഒപ്പം, ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളെ അപമാനിച്ച മറ്റെരാസിക്കെതിരെ വൈകാരികമായി പ്രതികരിച്ച ആരാധകര്‍ക്കുള്ള സമര്‍പ്പണവും.

സീസണിലാദ്യമായി ആദ്യ ഇലവനില്‍ കളിക്കാനെത്തിയ വിനീതും ആദ്യപകുതിയില്‍ തീര്‍ത്തും നിരാശപ്പെടുത്തി. എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറി. ചോപ്രയ്ക്ക് പകരം ദിദിയര്‍ കാഡിയോയേയും റഫീഖിന് പകരം റിനോ ആന്റോയേയും ഇറക്കാനുള്ള കോച്ച് സ്റ്റീവ് കോപ്പലിന്റെ തീരുമാനവും മല്‍സരഫലത്തില്‍ നിര്‍ണായകമായി. കാഡിയോ എത്തിയതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിന് മല്‍സരത്തിലാദ്യമായി മേധാവിത്വം ലഭിച്ചത്. അലകടലായെത്തിയ മുന്നേറ്റങ്ങള്‍ക്കൊടുവിലായിരുന്നു കാഡിയോയിലൂടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യഗോള്‍. എഎഫ്‌സി കപ്പിനുശേഷം തങ്ങള്‍ തിരിച്ചെത്തുന്നതും കാത്തിരുന്ന ആരാധകര്‍ക്കായി വിനീത് ഇരട്ടഗോളും നേടിയതോടെ മല്‍സരം ബ്ലാസ്‌റ്റേഴ്‌സിന്.

ചെന്നൈയിന്‍ എഫ്‌സിയുടെ ഗോള്‍: 22ാം മിനിറ്റില്‍ ചെന്നൈയിന്‍ ആദ്യ വെടിപൊട്ടിച്ചു. റാഫേല്‍ അഗസ്‌റ്റോയില്‍നിന്നും പന്ത് സ്വീകരിക്കുമ്പോള്‍ മധ്യവരയ്ക്ക് സമീപത്തായിരുന്നു ചെന്നൈയിന്‍ ക്യാപ്റ്റന്‍. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിലെ കരുത്തരെല്ലാം മുന്നില്‍നില്‍ക്കുമ്പോള്‍ പന്തുമായി മെന്‍ഡിയുടെ മുന്നേറ്റം. മെന്‍ഡി കയറിയെത്തുന്നതിനനുസരിച്ച് പിന്നോട്ടിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന് പിഴച്ചു. ബോക്‌സിലേക്ക് കടന്ന മെന്‍ഡി പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ട് തൊടുത്തു. ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ ഹെങ്ബാര്‍ത്തിന്റെ ദേഹത്ത് തട്ടിയ പന്ത് ചെറിയൊരു ഡിഫഌനോടെ വലയില്‍ കയറുമ്പോള്‍ ഗോളി നിസഹായനായി. സ്‌റ്റേഡിയമൊന്നാകെ നിശബ്ദരായിപ്പോയ നിമിഷം. സ്‌കോര്‍ 10.

നീണ്ട നിര്‍ഭാഗ്യത്തിന്റെ നിമിഷങ്ങള്‍ക്കുശേഷം 67ാം മിനിറ്റില്‍ പ്രതിഭയും ഭാഗ്യവും ഒന്നിച്ച ആ നിമിഷമെത്തി. ഗോളിന് കാരണക്കാരായത് പകരക്കാരായെത്തിയ രണ്ടുപേര്‍. ബോക്‌സിന് പുറത്തുനിന്നും ലഭിച്ച പന്തുമായി ചെന്നൈയിന്‍ പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ ജര്‍മന്റെ മുന്നേറ്റം. പോസ്റ്റിന്‍ തൊട്ടടുത്തുവച്ച് പോസ്റ്റിന് സമാന്തരമായി ജര്‍മന്‍ പന്ത് നീട്ടിനല്‍കി. പോസ്റ്റിന് മുന്നില്‍നിന്ന ദിദിയര്‍ കാഡിയോയ്ക്ക് പന്ത് തട്ടി വലയിലിടേണ്ട ചുമതലയേ ഉണ്ടായിരുന്നുള്ളൂ. പന്ത് വലയില്‍ തൊട്ടതും സ്‌റ്റേഡിയം പൊട്ടിത്തെറിച്ചു. സ്‌കോര്‍ 11.

85ാം മിനിറ്റില്‍ മല്‍സരത്തിന്റെ ഗതി മാറ്റിയ ഉജ്വല ഗോളെത്തി. അതും സീസണിലെ രണ്ടാമത്തെ മാത്രം മല്‍സര കളിക്കുന്ന മലയാളി താരം സി.കെ.വിനീതിന്റെ ബൂട്ടില്‍നിന്നും. മൈതാനത്തിന്റെ ഇടതുഭാഗത്തുനിന്ന് പോസ്റ്റ് ലക്ഷ്യമാക്കി ഹോസു പ്രീറ്റോയുടെ ക്രോസ്. ചെന്നൈയിന്‍ ബോക്‌സിലേക്ക് മഴവില്ലു കണക്കെ വളഞ്ഞിറങ്ങിയ പന്ത് കൈപ്പിടിയിലൊതുക്കാന്‍ ഗോള്‍കീപ്പര്‍ ഡുവയിന്‍ കേറിനായില്ല. പന്ത് ക്ലിയര്‍ ചെയ്യാനുള്ള പ്രതിരോധനിര താരം ജെറിയുടെയും ശ്രമം പാളിയതോടെ പന്ത് വിനീതിലേക്ക്. പുറത്തേക്ക് പോകാനൊരുങ്ങിയ പന്തിനെ അസാധ്യമായ ആംഗിളില്‍നിന്നും അസാധ്യമായ മെയ് വഴക്കത്തോടെ വിനീത് ഗോളിലേക്ക് തിരിച്ചുവിട്ടു. രാജ്യാന്തര നിലവാരമുള്ള തകര്‍പ്പന്‍ ഗോള്‍. സ്‌റ്റേഡിയമൊന്നാകെ പൊട്ടിത്തെറിച്ചു. സ്‌കോര്‍ 21.

സീസണിലെ രണ്ടാം മല്‍സരത്തിനിറങ്ങിയ വിനീതിന്റെ മൂന്നാം ഗോള്‍ തൊട്ടുപിന്നാലെയെത്തി. മധ്യവരയ്ക്കു സമീപത്തുനിന്നും വിനീതിനെ ലക്ഷ്യമാക്കി ജര്‍മന്റെ ത്രൂപാസ്. ചെന്നൈയിന്‍ താരങ്ങളുടെ ഓഫ്‌സൈഡ് കെണി വിദഗ്ധമായി പൊട്ടിച്ച് വിനീതിന്റെ മുന്നേറ്റം. കയറിയെത്തിയ ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ വിനീത് പന്തിന് ഗോളിലേക്കുള്ള വഴി കാട്ടി. സ്‌റ്റേഡിയമൊന്നാകെ കോരിത്തരിച്ചുപോയി. സ്‌കോര്‍ 31.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (4 minutes ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (19 minutes ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (25 minutes ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (48 minutes ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (58 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (1 hour ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (1 hour ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (1 hour ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (2 hours ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (9 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (9 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (9 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (9 hours ago)

Malayali Vartha Recommends