പന്തീരാങ്കാവില്‍ 19 കാരന്‍ വിദ്യാര്‍ത്ഥി സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി

പന്തീരാങ്കാവില്‍ 19 കാരനായ വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് ജീവനൊടുക്കി. മനാല്‍ ഹൗസില്‍ കാര്‍ത്തിക് (19) ആണ് മരിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. വീടിന്റെ മുകള്‍ നിലയില്‍ നിന്ന് വിദ്യാര്‍ത്ഥി സ്വയം ജീവനൊടുക്കുകയായിരുന്നെന്ന് പന്തീരാങ്കാവ് പൊലീസ് പറഞ്ഞു.
കാര്‍ത്തിക് തൊണ്ടയാട് റൈഫിള്‍ ക്ലബില്‍ അംഗമാണ്. ആത്മഹത്യയിലേക്ക് നയിച്ച കാര്യം വ്യക്തമല്ല. പൊലീസ് വീട്ടിലെത്തി പ്രാഥമിക പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പന്തീരാങ്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























