Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

യുവാവിന്റെ വയറില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍

26 MAY 2026 10:58 PM IST
മലയാളി വാര്‍ത്ത

യുവാവിന്റെ വയറില്‍ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഗൂഗിള്‍ പേ വഴി പണം അയപ്പിക്കുകയും കയ്യിലുണ്ടായിരുന്ന പണം കവരുകയും ചെയ്ത സംഭവത്തില്‍ സ്ഥിരം കുറ്റവാളികളായ മൂന്ന് പേര്‍ പിടിയില്‍. കോഴിക്കോട് അരക്കിണര്‍ സ്വദേശി ഷക്കീര്‍ നിവാസില്‍ മുഹമ്മദ് കൈഫ്(23), പെരുമണ്ണ പുളിക്കല്‍ താഴം സ്വദേശി മേലേകുഴിമ്പാട്ടില്‍ വീട്ടില്‍ മുഹമ്മദ് അന്‍ഷിദ്(23), പെരുവയല്‍ കായലം സ്വദേശി അത്തിക്കാട്ടിന്‍മേല്‍ വീട്ടില്‍ ഫസല്‍(26) എന്നിവരെയാണ് കസബ പൊലീസ് സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.

കഴിഞ്ഞ 18ാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് എസ്.കെ ടെമ്പിള്‍ റോഡിന് സമീപത്ത് വെച്ച് ഇവര്‍ ഗോവിന്ദപുരം സ്വദേശിയായ യുവാവിനെ തടഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നു. ക്രൂരമായി മര്‍ദ്ദിച്ച ശേഷം കത്തി വയറില്‍ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ ഫോണ്‍ പിടിച്ചു വാങ്ങി ഗൂഗിള്‍ പേ വഴി മറ്റൊരു അക്കൗണ്ടിലേക്ക് 27,000 രൂപ അയപ്പിക്കുകയും പാന്റിന്റെ കീശയിലുണ്ടായിരുന്ന 1500 രൂപ കവരുകയും ചെയ്തു.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് കസബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെച്ചാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. മുഹമ്മദ് കൈഫ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. കസബ, പന്നിയങ്കര സ്‌റ്റേഷന്‍ പരിധിയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായിട്ടുണ്ട്.

2024 ജൂലൈയില്‍ കോഴിക്കോട് ബീച്ചില്‍ ഇരിക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ബൈക്കില്‍ കബളിപ്പിച്ച് കൊണ്ട് പോയി റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള ലോഡ്ജില്‍ എത്തിക്കുകയും എംഡിഎംഎ നല്‍കിയ ശേഷം പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കേസ് നിലവിലുണ്ട്. മുഹമ്മദ് അന്‍ഷിദ് പൊലീസ് ജീപ്പിന്റെ ബോണറ്റില്‍ വടി വാള്‍ കൊണ്ട് വെട്ടിയ കേസിലെ പ്രതിയാണ്.

കോട്ടപ്പറമ്പ് ഹോസ്പിറ്റലിന് സമീപത്ത് വെച്ച് തിരുവനന്തപുരം സ്വദേശിയുടെ രണ്ടു പവന്റെ മാല പിടിച്ചു പറിക്കുകയും തൊണ്ടയാട് സ്വദേശിയായ യുവാവിനെ കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഫസലിന്റെ പേരില്‍ മാവൂര്‍ പൊലീസ് സ്‌റ്റേഷനില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായതിനും പൊതുസ്ഥലത്ത് വെച്ച് മദ്യപിച്ചതിനും കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കസബ ഇന്‍സ്‌പെക്ടര്‍ പി.ജെ ജിമ്മിയുടെ നേതൃത്വത്തില്‍ എസ്.ഐ അഖില്‍, എ.എസ്.ഐമാരായ സജേഷ് കുമാര്‍, രജീഷ് എന്‍, രാജീവ് കുമാര്‍, സി.പി.ഒമാരായ ഷിംജിത്ത്, ദീപക്, സിറ്റി െ്രെകം സക്വാഡ് അംഗങ്ങളായ ഷാലു, സുജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മൂന്ന് പേരെയും റിമാന്റ് ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുമ്പ് മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച രണ്ട് പ്രൊജക്ടുകളും നടന്നില്ലെന്ന് നസ്ലെന്‍  (43 minutes ago)

യുവാവിന്റെ വയറില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍  (58 minutes ago)

ചലച്ചിത്ര അക്കാദമി സ്ഥാനം ലഭിച്ചാല്‍ ഏറ്റെടുക്കുമെന്ന് ജോയ് മാത്യു  (1 hour ago)

ഗണേശ് കുമാറിനെതിരെ സിപിഎം ഏരിയാ കമ്മിറ്റിയില്‍ വിമര്‍ശനം  (2 hours ago)

അബ്ദുള്‍ റഹീം ജയില്‍ മോചിതനായി; ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ നാട്ടിലേക്ക്  (3 hours ago)

മോഡലിംഗിന്റെ മറവില്‍ പീഡനം: പരാതിക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പ്രതികള്‍  (3 hours ago)

'അമ്മ'യിലെ തര്‍ക്കത്തില്‍ പ്രതികരണവുമായി എംഎല്‍എ രമേശ് പിഷാരടി  (3 hours ago)

കാലൻ ഇറങ്ങിയിട്ടുണ്ടേ... പിള്ളാരെ.കൊല്ലാൻ റഹീമിനെ അറസ്റ്റ് ചെയ്യണം അമ്മമാർ കൂട്ടത്തോടെ ഇറങ്ങി  (5 hours ago)

ആവോ CM സതീഷ്‌ ജി..! VDS-നെ കണ്ടതും മോദി കോരിയെടുത്തു പിന്നാലെ സംഭവിച്ചത്..! ഡൽഹിൽ ട്വിസ്റ്റ്  (5 hours ago)

റഹീമിനെ അറസ്റ്റ് ചെയ്യും..? SFI-യുടെ കൂടും കുടുക്കയും പറിച്ചടിച്ച് രാഹുൽ..! SFI-യെ തളയ്ക്കുമെന്ന്..കൂടോടെ ഇറങ്ങി  (5 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ കനക്കും  (5 hours ago)

കേരളത്തിന്റെ സ്വപ്‌ന പദ്ധതികള്‍ക്കായി കേന്ദ്രത്തോട് പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ആസ്റ്റർ മെഡ്‌സിറ്റി 'ഗ്രോത്ത് ഫോറം' പത്താം പതിപ്പ് മന്ത്രി ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു; 'ബാക്ക് ടു സ്കൂൾ' പദ്ധതിക്കും തുടക്കം  (6 hours ago)

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്  (6 hours ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റ്: പുരുഷ വിഭാഗത്തിൽ ഇ.വൈ യും വനിതാ വിഭാഗത്തിൽ ടി.സി.എസും ചാമ്പ്യമാർ  (6 hours ago)

Malayali Vartha Recommends