രക്ഷകനായി 'ഹോണ്ട'; കളത്തിലിറങ്ങി ആറു മിനിറ്റിനുള്ളില്‍ ഗോള്‍; സെനഗലിനെ സമനിലയില്‍ തളച്ച് ജപ്പാന്
സൂപ്പര്‍താരം കെയ്സുകി ഹോണ്ട രക്ഷകനായി അവതരിപ്പ മല്‍സരത്തില്‍ സെനഗലിനെതിരെ ജപ്പാന്റെ സമനില പൂട്ട്. ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്.(2-2)
72ാം മിനിറ്റില്‍ കവാഗയ്ക്ക് പകരം കളത്തിലിറങ്ങിയ ഹോണ്ട 78ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. ബോക്സിന് പുറത്ത് നിന്നുള്ള ഒസാക്കയുടെ ക്രോസ് ഗോള്‍കീപ്പര്‍ കുത്തിയകറ്റിയത് ഇന്യുയിയുടെ കാലിലേക്കായിരുന്നു. ഇടതു പാര്‍ശ്വത്തില്‍ നിന്ന് ഇന്യുയി അത് ഒകസാക്കിയ്ക്ക് കണക്കുകൂട്ടി നല്കി. എന്നാല്‍ ബോക്സിലേക്ക് ഓടിയെത്തിയ ഒകസാകിയ്ക്ക് പന്ത് കണക്റ്റ് ചെയ്യാനായില്ല. ആ സമയത്ത് ബോക്സില്് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന കെയ്സുക്കി ഹോണ്ട കിട്ടിയ അവസരം മുതലെടുത്ത് പന്ത് വലയിലേക്ക് തട്ടിയിട്ടു. ജപ്പാന് 22 സെനഗല്‍. 71ാം മിനിറ്റില്‍ എന്‍ബയ നിയാങ്ങിന്റെ പാസ്സില്‍ നിന്ന് മൗസ വാഗാണ് സെനഗലിന്റെ രണ്ടാം ഗോള്‍ നേടിയത്. പ്രയാസമേറിയ ഒരു ആംഗിളില്‍ നിന്നായിരുന്നു വാഗിന്റെ ഗോള്‍ ജപ്പാന് 12 സെനഗല്‍.
34ാം മിനിറ്റില്‍ തകാഷി ഇന്യുയിയാണ് ജപ്പാനായി ആദ്യം ഗോള്‍ മടക്കിയത്. ബോക്സിനുള്ളില്‍ ഫുല് ബാക്ക് യൂഗോ നഗോട്ടോമോയും ഇന്യുയിയും നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. ഇടതു വിങ്ങില്‍ രണ്ട് സെനഗല്‍ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് നഗോട്ടോമോ പന്ത് ഇന്യുയിക്ക് കൈമാറുകയായിരുന്നു. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഇന്യുയിക്ക് പന്ത് നിയന്ത്രിച്ച് വല ചലിപ്പിക്കാന്‍ വേണ്ടത്ര സമയം ലഭിച്ചു കാലുയര്‍ത്തി തടയാന്‍ ശ്രമിച്ച സെനഗലിന്റെ പ്രതിരോധ താരത്തിനിടയിലൂടെ പന്ത് പോസ്റ്റിന്റെ വലതു മൂലയിലേക്ക്. ജാപ്പനീസ് പ്രതിരോധത്തിന്റെയും ഗോള്‍കീപ്പറുടെയും പിഴവുകള്‍ മുതലെടുത്താണ് സെനഗല്‍ ആദ്യ ഗോള്‍ നേടിയത്. പതിനൊന്നാം മിനിറ്റില്‍ സാദിയോ മാനെ ലക്ഷ്യം കാണുകയായിരുന്നു.
ആദ്യ മല്‍സരത്തില്‍ പോളണ്ടിനെ അട്ടിമറിച്ച സെനഗലിനും കൊളംബിയയെ അട്ടിമറിച്ച ജപ്പാനും ഇതോടെ നാലു പോയിന്റായി. ആദ്യ മല്‍സരം തോറ്റ മറ്റു രണ്ടു ടീമുകള്‍ക്കും പോയിന്റൊന്നുമില്ല. ഇതോടെ ഗ്രൂപ്പ് എച്ചില്‍നിന്ന് ഇരുവര്‍ക്കും പ്രീക്വാര്‍ട്ടറില്‍ കടക്കാനും വഴി തെളിഞ്ഞു.
https://www.facebook.com/Malayalivartha