ദേശീയ ഗെയിംസിനായി സര്‍ക്കാര്‍ വാങ്ങിയ ഒരു കോടി രൂപയുടെ കായിക ഉപകരണങ്ങള്‍ കാണ്‍മാനില്ല!

2015-ല്‍ കേരളം ആതിഥ്യം വഹിച്ച ദേശീയ ഗെയിംസില്‍ അത്‌ലറ്റിക്‌സ് മത്സരങ്ങളുടെ നടത്തിപ്പിനായി സര്‍ക്കാര്‍ വാങ്ങിയ ഒരു കോടി രൂപയുടെ മത്സര ഉപകരണങ്ങള്‍ കാണാനില്ല. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ്, സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പക്കല്‍ 50 ലക്ഷത്തില്‍ താഴെ വിലയുള്ളവ മാത്രമാണ് ഉള്ളതെന്ന് അറിയിച്ചത്.
അത്‌ലറ്റിക്‌സ് നടത്തിപ്പിനു മാത്രം ഒന്നരക്കോടിയുടെ ഉപകരണങ്ങള്‍ വാങ്ങിയെന്നും മത്സരശേഷം അവയെല്ലാം സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കൈമാറിയെന്നുമാണ് കായിക വകുപ്പ് പറയുന്നത്.
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ജാവലിന്‍, ഹര്‍ഡില്‍, സ്റ്റാര്‍ട്ടിങ് ബ്ലോക്ക് തുടങ്ങിയ അത്‌ലറ്റിക്‌സ് ഉപകരണങ്ങളാണ് കാണാതായത്. ഇത് എവിടെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചു കായിക വകുപ്പിന്റെയോ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയോ പക്കല്‍ വിവരമില്ല. മത്സര ഉപകരണങ്ങള്‍ക്ക്് പുറമേ 33.9 ലക്ഷം രൂപയുടെ വിധിനിര്‍ണയ ഉപകരണങ്ങളും കേരളം വാങ്ങിയിരുന്നു. ഇതെക്കുറിച്ചും വിവരാവകാശ അപേക്ഷയില്‍ മറുപടി ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha