ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി സിന്ധു ക്വാര്‍ട്ടറില്‍....
ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി സിന്ധു ക്വാര്‍ട്ടറില്‍ കടന്നു. നേരിട്ടുള്ള ഗെയിമുകള്‍ക്ക് അനായാസമായിരുന്നു ജയം. ഡെന്മാര്ക്കിന്റെ ലൈന്‍ ക്രിസ്റ്റഫര്സണെ മറികടന്നാണ് സിന്ധു അവസാന എട്ടില്‍ കടന്നത്. സ്കോര്‍: 21-8, 21-8. അടുത്ത റൗണ്ടില്‍ ജപ്പാന്റെ അകാനെ യാമാഗുച്ചിയാണ് സിന്ധുവിന്റെ എതിരാളി.
ഇന്ത്യയുടെ കൗമാര താരം ലക്ഷ്യ സെന്നും ക്വാര്‍ട്ടറില്‍ കടന്നിരുന്നു. ഫ്രാന്‍സിന്റെ തോമസ് റൗക്സലിനെ തോല്‍പ്പിച്ചാണ് ലക്ഷ്യ ആദ്യമായി ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. സ്കോര്‍: 21-18-, 21-17. എന്നാല്‍ എച്ച്.എസ്. പ്രണോയിയും ബി. സായ് പ്രണീതും രണ്ടാം റൗണ്ടില്‍ പുറത്തായി.
പ്രണോയിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് ജപ്പാന്റെ കെന്റോ മൊമോറ്റ പരാജയപ്പെടുത്തി. 21-15, 21-14നായിരുന്നു ലോക ഒന്നാം നമ്പറുടെ ജയം. കഴിഞ്ഞ വര്‍ഷം നടന്ന ഒരപകടത്തെത്തുടര്ന്ന് മൊമോറ്റയുടെ കണ്ണിനു ശസ്ത്രക്രിയ നടത്തിയിരുന്നു.
ഈ ശസ്ത്രക്രിയയ്ക്കുശേഷം താരത്തിന്റെ ആദ്യ മത്സരമായിരുന്നു. പുരുഷന്മാരുടെ രണ്ടാം റൗണ്ടില്‍ ബി. സായ് പ്രണീത് പുറത്തായി.
മൂന്നു ഗെയിം നീണ്ട മത്സരത്തില്‍ വിക്ടര്‍ അക്സല്‍സണ്‍ 21-15, 12-21, 21-12ന് സായ് പ്രണീതിനെ പരാജയപ്പെടുത്തി. ആദ്യ ഗെയിം നേടിയശേഷമാണ് പ്രണീതിന്റെ തോല്‍വി.
"
https://www.facebook.com/Malayalivartha