കോവിഡ് ചികിത്സയിലായിരുന്ന അത്ലറ്റിക് ഇതിഹാസം മില്‍ഖ സിംഗ് ആശുപത്രി വിട്ടു; ഭാര്യ നിര്‍മല്‍ കൗറിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അത്ലറ്റിക് ഇതിഹാസം മില്‍ഖ സിംഗ് ആശുപത്രി വിട്ടു. മൊഹാലിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മില്‍ഖ സിംഗിനെ വൈകുന്നേരത്തോടെയാണ് വീട്ടിലേക്ക് മടക്കിയയച്ചത്.
എന്നാല്‍ മില്‍ഖയുടെ ഭാര്യ നിര്‍മല്‍ കൗറിനെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു. നിര്‍മല്‍ കൗറും കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കുടുംബത്തിന്റെ അഭ്യര്‍ഥന മാനിച്ചാണ് 90 കാരനായ മില്‍ഖയെ ഡിസ്ചാര്‍ജ് ചെയ്തത്. വീട്ടിലും അദ്ദേഹം ഓക്സിജന്റെ പിന്തുണയില്‍ കഴിയും. നേരത്തെ കോവിഡിനു പിന്നാലെ ന്യൂമോണിയ പിടിപെട്ടതോടെ മില്‍ഖയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. മെയ് 20-നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹം ചണ്ഡീഗഡിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു.
മില്‍ഖയുടെ വീട്ടിലെ സഹായികളില്‍ ഒരാള്‍ക്ക് ദിവസങ്ങള്‍ക്കു മുമ്ബ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിനും രോഗം സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha

























