റഷ്യയുടെയും ബെലറൂസിന്റെയും ദേശീയ കമ്മിറ്റികളെ രാജ്യാന്തര പാരാലിമ്പിക് കമ്മിറ്റിയില്‍നിന്ന് പുറത്താക്കി...
റഷ്യയുടെയും ബെലറൂസിന്റെയും ദേശീയ കമ്മിറ്റികളെ രാജ്യാന്തര പാരാലിമ്പിക് കമ്മിറ്റിയില്‍നിന്ന് പുറത്താക്കി. ഇതോടെ 2024ലെ പാരാലിമ്പിക്സില്‍ ഇരു രാജ്യങ്ങളിലെയും അത്ലറ്റുകള്‍ക്ക് പങ്കെടുക്കാനാകില്ല. 2022 ബെയ്ജിങ് പാരാലിമ്പിക്സിലും ഇരു രാജ്യങ്ങള്‍ക്കും വിലക്കു വീണിരുന്നു.
യുക്രെയ്ന് അധിനിവേശത്തിനെതിരായ നടപടിയെന്നോണമാണ് റഷ്യയെ മാറ്റിനിര്‍ത്തിയത്. യുക്രെയ്നെതിരെ റഷ്യക്കൊപ്പം നിന്നതിനാണ് ബെലറൂസും നടപടിക്കിരയായത്.
പാരാലിമ്പിക് കമ്മിറ്റി വോട്ടെടുപ്പില്‍ 64നെതിരെ 39 വോട്ടുകള്‍ക്കാണ് വിലക്കു പ്രമേയം പാസായത്. 16 രാജ്യങ്ങള്‍ വിട്ടുനിന്നു. നടപടിക്കെതിരെ ഇരു രാജ്യങ്ങള്‍ക്കും അപ്പീല്‍ നല്‍കാനാകും. 2024 പാരാലിമ്പിക്സിനുള്ള യോഗ്യത മത്സരങ്ങള്‍ അടുത്ത രണ്ടു വര്‍ഷങ്ങളിലായി നടക്കും. 2016ലെ പാരാലിമ്പിക്സിലും റഷ്യക്ക് വിലക്കുവീണിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha