സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ സൂപ്പര്‍ ജയവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ സൂപ്പര്‍ ജയവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ബാറ്റിങ്ങിലും ബൗളിങ്ങിലും താരങ്ങള്‍ തിളങ്ങിയതോടെ ധോണിപ്പട എളുപ്പം വിജയം കരസ്ഥമാക്കി.
ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് മാത്രമാണ് എടുക്കാനായത്. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ ഏഴ് വിക്കറ്റുകളും എട്ട് പന്തുകളും ബാക്കി നില്‍ക്കെ ലക്ഷ്യം കാണുകയായിരുന്നു.
അര്‍ധ സെഞ്ച്വറിയടിച്ച ഡിവോണ്‍ കോണ്‍വേയാണ് ചെന്നൈക്ക് വിജയം സമ്മാനിച്ചത്. താരം 57 പന്തുകളില്‍ 12 ഫോറുകളും ഒരു സിക്‌സും സഹിതം 77 റണ്‍സ് എടുത്തു. ചെന്നൈക്ക് വേണ്ടി ഓപണര്‍മാരായ റുതുരാജ് ഗെയ്ക്!വാദും ഡിവോണ്‍ കോണ്‍വേയും ഗംഭീര തുടക്കമായിരുന്നു നല്‍കിയത്.
11ാം ഓവറില്‍ റുതുരാജ് പുറത്താകുമ്പോള്‍ ചെന്നൈയുടെ അക്കൗണ്ടില്‍ 87 റണ്‍സ് ഉണ്ടായിരുന്നു. 30 പന്തുകളില്‍ 35 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. തുടര്‍ന്നെത്തിയ അജിന്‍ക്യ രഹാനെ (9) കാര്യമായി ഒന്നും ചെയ്യാതെ മടങ്ങുകയായിരുന്നു.
"
https://www.facebook.com/Malayalivartha