മുന്‍ ലോക സ്പ്രിന്റ് ചാമ്പ്യനായ ടോറി ബോവി അന്തരിച്ചു....

മുന്‍ ലോക സ്പ്രിന്റ് ചാമ്പ്യനായ ടോറി ബോവി(32) അന്തരിച്ചു. 2017 ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ 100 മീറ്റര്‍ സ്പ്രിന്റ് ജേതാവായ ബോവിയെ ഫ്‌ലോറിഡയിലെ വസതിയില്‍ ഇന്ന് രാവിലെ(പ്രാദേശിക സമയം) മരിച്ച നിലയില്‍ കണ്ടെത്തി.
2016 റിയോ ഒളിംപിക്‌സില്‍ ട്രിപ്പിള്‍ നേട്ടം സ്വന്തമാക്കിയ താരമാണ് ബോവി. 100 മീറ്റര്‍ സ്പ്രിന്റ് മത്സരത്തില്‍ സമ്പൂര്‍ണ ജമൈക്കന്‍ പോഡിയം ഫിനിഷ് ഒഴിവാക്കിയ ബോവി, 10.38 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെള്ളി മെഡല്‍ സ്വന്തമാക്കിയിരുന്നു. 200 മീറ്റര്‍ മത്സരത്തില്‍ താരം വെങ്കല മെഡല്‍ നേടിയിരുന്നു.
4*100 മീറ്റര്‍ റിലേയില്‍ യുഎസ് വനിതാ ടീം ഒളിംപിക്‌സ് സ്വര്‍ണം നേടിയ വേളയില്‍ ബോവിയാണ് അവസാന ലാപ്പ് ഓടിയത്. മിസിസിപ്പിയില്‍ ജനിച്ച ബോവി തുടക്കത്തില്‍ ലോംഗ് ജപ് താരമായിരുന്നു. 2011-ല്‍ ദേശീയ ടീമില്‍ സെലക്ഷന്‍ നേടിയ താരം 2014-ലാണ് സ്പ്രിന്റ് ഇനങ്ങളിലേക്ക് ചുവടുമാറ്റിയത്.
"
https://www.facebook.com/Malayalivartha