സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വിജയ വഴിയില്‍

അവസാന പന്തു വരെ ആവേശം നീണ്ടു നിന്ന പോരില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വിജയ വഴിയില്‍.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടിയപ്പോള്‍ ഹൈദരാബാദിന്റെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സില്‍ അവസാനിച്ചു. അവസാന ഓവറില്‍ ഒന്‍പത് റണ്‍സായിരുന്നു ഹൈദരാബാദിന് വേണ്ടിയിരുന്നത്. എന്നാല്‍ അവസാന ഓവര്‍ സ്പിന്നറെ കൊണ്ടു എറിയിച്ച് നിതീഷ് റാണ ഹൈദരാബാദിനെ കുരുക്കി.
ഈ ഓവര്‍ എറിഞ്ഞ വരുണ്‍ ചക്രവര്‍ത്തി മൂന്ന് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്ത് കൊല്‍ക്കത്തയ്ക്ക് അവിശ്വസനീയ വിജയം സമ്മാനിക്കുകയായിരുന്നു. 172 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിന് മൂന്നാം ഓവറില്‍ മായങ്ക് അഗര്‍വാളിനെ നഷ്ടമായി. താരം 11 പന്തില്‍ 18 റണ്‍സാണ് എടുത്തത്. തൊട്ടടുത്ത ഓവറില്‍ അഭിഷേക് ശര്‍മയും മടങ്ങി. ഒന്‍പത് റണ്‍സായിരുന്നു സമ്പാദ്യം.
മൂന്നാമനായി ഇംപാക്ട് പ്ലയറായി എത്തിയ രാഹുല്‍ ത്രിപാഠി കൂറ്റനടികളോടെ തുടങ്ങിയെങ്കിലും അധികം നീണ്ടില്ല. ആന്ദ്രെ റസ്സലിന്റെ ഓവറില്‍ ഒരു സിക്‌സും രണ്ട് ഫോറും അടിച്ച ത്രിപാഠി പിന്നാലെ അതേ ഓവറില്‍ തന്നെ ക്യാച്ച് നല്‍കി മടങ്ങി. ഒരു സിക്‌സും മൂന്ന് ഫോറും സഹിതം താരം 20 റണ്‍സ് കണ്ടെത്തി. തൊട്ടു പിന്നാലെ ഹാരി ബ്രൂക് സംപൂജ്യനായി മടങ്ങിയതോടെ ഹൈദരാബാദ് പ്രതിരോധത്തിലായി.
അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രത്തിനൊപ്പം എന്റിച് ക്ലാസന്‍ സഖ്യം ഹൈദരാബാദിനെ മത്സരത്തിലേക്ക് മടക്കിയെത്തിച്ചു.
പിന്നാലെ മാര്‍ക്രവും പുറത്തായി. താരം 40 പന്തില്‍ 41 റണ്‍സാണ് എടുത്തത്. ഇതോടെ ഹൈദരാബാദ് പതറി. 18 പന്തില്‍ 21 റണ്‍സുമായി അബ്ദുല്‍ സമദ് പ്രതീക്ഷ നല്‍കിയെങ്കിലും അതും നീണ്ടില്ല. അവസാന ഓവറിലെ മൂന്നാമ പന്തില്‍ താരത്തെ വരുണ്‍ ചക്രവര്‍ത്തി മടക്കിയതോടെ ഹൈദരാബാദിന്റെ പോരാട്ടവും അവസാനിച്ചു.
"
https://www.facebook.com/Malayalivartha