ദോഹ ഡയമണ്ട് ലീഗില്‍ ജേതാവായി നീരജ് ചോപ്ര...

ദോഹ ഡയമണ്ട് ലീഗില്‍ ജേതാവായി നീരജ് ചോപ്ര...ജാവലിന്‍ത്രോയിലെ വലിയ ദൂരങ്ങളിലേക്കുള്ള നീരജ് ചോപ്രയുടെ പ്രയാണത്തിന് പുതുവര്‍ഷത്തില്‍ തന്നെ വിജയത്തുടക്കം. 8 മാസത്തെ ഇടവേളയ്ക്കുശേഷം മത്സരക്കളത്തിലേക്കു തിരിച്ചെത്തിയ ഒളിംപിക് ചാംപ്യന്‍ സീസണില്‍ തന്റെ ആദ്യ ചാംപ്യന്‍ഷിപ്പായ ദോഹ ഡയമണ്ട് ലീഗില്‍ ജേതാവായി.
പുരുഷ ജാവലിന്‍ത്രോയില്‍ 88.67 മീറ്റര്‍ എറിഞ്ഞിട്ട നീരജ് ഈ സീസണിലെ ലോകത്തെ മികച്ച പ്രകടനവുമായാണ് ദോഹയില്‍ തിളങ്ങിയത്. പുരുഷന്‍മാരുടെ ട്രിപ്പിള്‍ജംപില്‍ മത്സരിച്ച മലയാളി താരം എല്‍ദോസ് പോള്‍ പത്താം സ്ഥാനത്തായി (15.84 മീറ്റര്‍).
ഇന്നലെ തന്റെ ആദ്യ ഊഴത്തിലാണ് നീരജ് 88.67 മീറ്ററെന്ന വിജയദൂരം പിന്നിട്ടത്. പിന്നീട് 3 തവണ കൂടി നീരജിന്റെ ജാവലിന്‍ 85 മീറ്ററിന് അപ്പുറത്തേക്ക് പറന്നു.
എന്നാല്‍ ജാവലിന്‍ത്രോയിലെ സ്വപ്നദൂരമായ 90 മീറ്റര്‍ കടമ്പ പിന്നിടാനായി ഇത്തവണയും ഇന്ത്യന്‍ സൂപ്പര്‍ താരത്തിനായില്ല. ടോക്കിയോ ഒളിംപിക്‌സില്‍ നീരജിനു പിന്നില്‍ വെള്ളി നേടിയ ചെക്ക് റിപ്പബ്ലിക് താരം യാക്കൂബ് വാല്‍ഡെജിനാണ് രണ്ടാംസ്ഥാനം (88.63 മീറ്റര്‍). കഴിഞ്ഞവര്‍ഷം നടന്ന ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ നീരജിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി സ്വര്‍ണം നേടിയ ഗ്രനാഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ് ഇവിടെ മൂന്നാംസ്ഥാനത്തായി (85.88 മീറ്റര്‍).
"
https://www.facebook.com/Malayalivartha