യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ എസി മിലാനെ തകര്‍ത്ത് ഇന്റര്‍ മിലാന്‍

യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ എസി മിലാനെ തകര്‍ത്ത് ഇന്റര്‍ മിലാന്‍. സാന്‍സിറോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അയല്‍ക്കാരായ എസി മിലാനെ 2-0നാണ് ഇന്റര്‍ തോല്‍പിച്ചത്.
എട്ടാം മിനിറ്റില്‍ എഡിന്‍ സെക്കോയാണ് ഇന്ററിന്റെ ആദ്യ ഗോള്‍ നേടിയത്. മൂന്നു മിനിറ്റ് പിന്നിട്ടപ്പോള്‍ ഇന്ററിന്റെ രണ്ടാം ഗോളെത്തി. അര്‍മെനിയന്‍ താരമായ ഹെന്റിക് മിഖിതര്യനാണ് രണ്ടാം ഗോള്‍ വലയിലാക്കിയത്.
മേയ് 17ന് സാന്‍സിറോ സ്റ്റേഡിയത്തില്‍ രണ്ടാംപാദ സെമി പോരാട്ടം നടക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha