Widgets Magazine
19
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആതിഥേയരായ നെതര്‍ലന്‍ഡിനെ അട്ടിമറിച്ച് ക്രൊയേഷ്യ യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍....

15 JUNE 2023 10:16 AM IST
മലയാളി വാര്‍ത്ത

ആതിഥേയരായ നെതര്‍ലന്‍ഡിനെ അട്ടിമറിച്ച് ക്രൊയേഷ്യ യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍. സെമിഫൈനലില്‍ 4-2 ആണ് ക്രൊയേഷ്യയുടെ ജയം.

എക്‌സ്ട്രാ ടൈമില്‍ ബ്രൂണോ പെറ്റ്‌കോവിച്ചും ലൂക്കാ മോഡ്രിച്ചും നേടിയ നിര്‍ണായക ഗോളുകളാണ് ക്രൊയേഷ്യയെ വിജയത്തിലേക്ക് എത്തിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോള്‍ നേടി ഒപ്പത്തിനൊപ്പമായിരുന്നു. ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് നെതലന്‍ഡ്‌സിന്റെ തോല്‍വി.34ാം മിനിറ്റില്‍ ഡോണിയല്‍ മലനിലൂടെ നെതര്‍ലന്‍ഡ്‌സാണ് ആദ്യം മുന്നിലെത്തിയത്.

രണ്ടാം പകുതിയില്‍ പെനല്‍റ്റിയിലൂടെ ആന്ദ്രെ ക്രാംചെക്ക് ക്രൊയേഷ്യയെ ഒപ്പമെത്തിച്ചു. 72-ാം മിനിറ്റില്‍ മരിയോ പസാലിച്ച് വീണ്ടും ക്രൊയേഷ്യയെ മുന്നിലെത്തിച്ചെങ്കിലും കളി തീരാന്‍ സെക്കന്‍ഡുകള്‍ ബാക്കിയിരിക്കെ നോവ ലാങ് നെതര്‍ല്‍ഡ്‌സിന് നീടകീയ സമനില നല്‍കിയതിനെത്തുടര്‍ന്നാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടത്.

എക്‌സ്ട്രാ ടൈമിന്റെ എട്ടാം മിനിറ്റില്‍ ബ്രൂണോ പെറ്റ്‌കോവിച്ച് വീണ്ടും ക്രൊയേഷ്യയെ മുന്നിലെത്തിച്ചു. 116-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ലൂക്ക മോഡ്രിച്ച് ക്രൊയേഷ്യയുടെ ജയം ഉറപ്പിച്ച നാലാം ഗോളും നേടി.


അതേസമയം യുവേഫ നേഷന്‍സ് ലീഗില്‍ ക്രൊയേഷ്യയുടെ എതിരാളികളെ ഇന്നറിയാം. ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ഇറ്റലി, സ്‌പെയിനിനെ നേരിടും. രാത്രി പന്ത്രണ്ടേ കാലിനാണ് മത്സരം. കഴിഞ്ഞ തവണ കൈവിട്ട കിരീടം നേടാനാണ് സ്‌പെയിന്‍ ഇറങ്ങുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുവയല്‍ പഞ്ചായത്ത് മെമ്പര്‍ക്കെതിരെ പീഡന പരാതി  (47 minutes ago)

സത്യപ്രതിജ്ഞ കഴിഞ്ഞ് 3 മണിക്കൂറിൽ CM സതീശനെ വിരട്ടി വാസുഗി..ഇത് താക്കീത്..! ശശി തരൂർ മുങ്ങി പിഷാരടി മടങ്ങി  (56 minutes ago)

മന്ത്രി കെ.എം. ഷാജിക്കെതിരെ അധിക്ഷേപ പരാമര്‍ശത്തില്‍ നടപടിക്ക് നീക്കം  (1 hour ago)

ആര്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രി വി.ശിവന്‍കുട്ടി  (1 hour ago)

സോനയെക്കൊണ്ട് പെട്രോൾ വാങ്ങിപ്പിച്ചു കുടുക്കി?! ആ 3 മണിക്കൂർ കാറിനുള്ളിൽ നടന്നത്...!  (2 hours ago)

ഇറാനെതിരായ ആക്രമണം തല്‍ക്കാലം മാറ്റിവെച്ചതായി ട്രംപ്  (2 hours ago)

വാഷിംഗ്ടൺ പോസ്റ്റിന്റെ ആഗോള എ. ഐ കൗൺസിലിലേക്ക് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എം.ഡി അദീബ് അഹമ്മദ്  (2 hours ago)

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് അവസരമൊരുക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ 'ബിസിനസ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്' സംരംഭത്തിലേക്ക് താല്പര്യപത്രം ക്ഷണിക്കുന്നു...  (2 hours ago)

സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വിഡിഎസ് മന്ത്രിസഭയില്‍ വകുപ്പ് വിഭജനം പ്രതിസന്ധിയില്‍  (2 hours ago)

വന്ദേമാതര വിവാദം: കോൺഗ്രസ്-ലീഗ് ന്യായങ്ങൾ പരിതാപകരം; ഗാന്ധിയൻ നിലപാടുകളെ വെല്ലുവിളിക്കുന്നതെന്ന് ഡിവൈഎഫ്ഐ...  (2 hours ago)

നവകേരള യാത്രക്കിടെ ഗണ്‍മാന്മാരുടെ മര്‍ദ്ദനം: അന്വേഷണത്തിന് എസ്‌ഐടി രൂപീകരിച്ചു  (2 hours ago)

സത്യപ്രതിജ്ഞാ ചടങ്ങിൽ റിനിയെ ആട്ടിയോടിച്ചോ? രേവന്ത് റെഡ്ഡിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം...  (2 hours ago)

'സതീശൻ മുഖ്യമന്ത്രിയാകും' എന്ന് പ്രവചിച്ച ആ കൊച്ചുമിടുക്കൻ ഇതാ! അച്ഛന്റെ തോളിലിരുന്ന് ത്രിവർണ്ണ പതാക വീശി സത്യപ്രതിജ്ഞാ വേദിയിലെത്തിയ ഐദിൻ ലുവാൻ...  (2 hours ago)

പിണറായിയെ വലിച്ചുകീറി രാഹുൽ മാങ്കൂട്ടത്തിൽ! വിജയൻ സേന തീർന്നു...  (3 hours ago)

വി.ഡി സതീശന്റെ സത്യപ്രതിജ്ഞാ വേദിയിലിട്ട് റിനിയെ കൂവി വിറപ്പിച്ച് അണികൾ..! പദവികളില്ലെങ്കിലും രാഹുലിനെ നെഞ്ചിലേറ്റി ജനസാഗരം.!  (3 hours ago)

Malayali Vartha Recommends