സാഫ് കപ്പ് ഫുട്ബോളില്‍ രണ്ടാംജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടും...

സാഫ് കപ്പ് ഫുട്ബോളില്‍ രണ്ടാംജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടും. ബംഗളൂരു ശ്രീകണ്ഡീരവ സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം.
ആദ്യകളിയില്‍ പാകിസ്ഥാനെ നാല് ഗോളിന് തകര്‍ത്ത ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ സെമി ഏറെക്കുറെ ഉറപ്പിക്കാനാകും. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ചാമ്പ്യന്‍മാരായശേഷം സാഫിനെത്തിയ ഇന്ത്യ ആദ്യകളിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഹാട്രിക്കുമായി ക്യാപ്റ്റന്‍ സുനില്‍ ഛേത്രി പടനയിച്ചു.
ഒറ്റ സ്ട്രൈക്കറായി ഛേത്രിയും ക്യാപ്റ്റനുപിന്നിലായി അണിനിരക്കുന്ന ലല്ലിയന്‍സുവാല ചാങ്തെ-സഹല്‍ അബ്ദുള്‍ സമദ്-ആഷിഖ് കുരുണിയന്‍ ത്രയവുമാണ് ആക്രമണത്തിന്റെ കുന്തമുനകള്‍. അനിരുദ്ധ് ഥാപ്പയും ജീക്സണ്‍ സിങ്ങും ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായി മിന്നുന്നുണ്ട്.
പ്രതിരോധഹൃദയത്തില്‍ സന്ദേശ് ജിങ്കനും അന്‍വര്‍ അലിയും മികച്ച കൂട്ടുകെട്ടാണെന്ന് തെളിയിച്ചുകഴിഞ്ഞു. പ്രീതം കോട്ടാലും സുഭാശിഷ് ബോസും ഇരുവശങ്ങളിലും അണിനിരക്കും. അവസാന ഏഴ് കളിയിലും ഗോള്‍വഴങ്ങാതെയാണ് ഇന്ത്യ എത്തുന്നത്. ഗോള്‍കീപ്പറായി അമരീന്ദര്‍ സിങ്ങാണോ ഗുര്‍പ്രീത്സിങ് സന്ധുവാണോ എന്നതില്‍ ഉറപ്പില്ല. ഇന്ത്യന്‍ ഫുട്ബോളിനെയും കളിക്കാരെയും നന്നായി അറിയാവുന്ന വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അനീസെയാണ് നേപ്പാള്‍ പരിശീലകന്‍.
"
https://www.facebook.com/Malayalivartha