സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്‌ബോളില്‍ ഇന്ത്യ സെമിയില്‍.... നേപ്പാളിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യയുടെ സെമി പ്രവേശനം

സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്‌ബോളില്‍ ഇന്ത്യ സെമിയില്‍. രണ്ടാം മത്സരത്തില്‍ നേപ്പാളിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യയുടെ സെമി പ്രവേശനം.
ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും മഹേഷ് സിങ്ങുമാണ് ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തത്. ഗ്രൂപ്പ് എയില്‍ നിന്ന് രണ്ട് കളികളില്‍ നിന്ന് ആറ് പോയന്റുമായാണ് ഇന്ത്യയുടെ സെമി പ്രവേശനം. രണ്ട് തോല്‍വിയോടെ നേപ്പാള്‍ പുറത്താകുകയും ചെയ്തു. പാകിസ്താനെതിരായ ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തോടെയാണ് നേപ്പാളിനെതിരെ ഇന്ത്യ കളിക്കാനിറങ്ങിയത്.
എന്നാല്‍ ആദ്യ പകുതിയില്‍ കാര്യമായ മുന്നേറ്റം നടത്താനായില്ല. രണ്ടാം പകുതി കളി ഇന്ത്യയ്ക്ക് അനുകൂലമാവുകയായിരുന്നു. 61ാം മിനിറ്റിലാണ് നേപ്പാളിനെതിരെ ഇന്ത്യ ആദ്യ ഗോള്‍ നേടിയത്. പിന്നാലെ 70ാം മിനിറ്റില്‍ മഹേഷ് സിങ് ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടുകയും ചെയ്തു.
പാകിസ്ഥാനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ആദ്യ മത്സരത്തില്‍ ഇന്ത്യ തകര്‍ത്തത്. ഇന്ത്യയ്ക്ക് വേണ്ടി നായകന്‍ സുനില്‍ ഛേത്രി ഹാട്രിക് നേടി. ഉദാന്ത സിങ്ങാണ് നാലാം ഗോള്‍ നേടിയത്.
"
https://www.facebook.com/Malayalivartha