ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള പ്രാഥമിക സ്‌ക്വാഡിനെ പ്രഖ്യാപിക്കാനുള്ള തീയതി പ്രഖ്യാപിച്ച് ഐസിസി

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള പ്രാഥമിക സ്‌ക്വാഡിനെ പ്രഖ്യാപിക്കാനുള്ള തീയതി പ്രഖ്യാപിച്ച് ഐസിസി.
ലോകകപ്പില്‍ കളിക്കുന്ന ടീമുകള്‍ ഓഗസ്റ്റ് 29ന് മുമ്പ് ടീം സ്‌ക്വാഡ് സമര്‍പ്പിക്കണമെന്ന് ഐസിസിയുടെ നിര്‍ദേശം. കൃത്യം രണ്ട് മാസമാണ് ലോകപ്പ് സ്‌ക്വാഡിനെ തെരഞ്ഞെടുക്കാനായി ഇനി ടീമുകള്‍ക്ക് മുന്നിലുള്ളത്. ലോകകപ്പിനും ഒരു മാസം മുമ്പെ ടീം സ്‌ക്വാഡ് നല്‍കണമെന്ന ഐസിസി ശുപാര്‍ശ ഏറ്റവുമധികം ബാധിക്കുന്ന ഒരു ടീം ഇന്ത്യയായിരിക്കും.
പരിക്ക് പൂര്‍ണമായും ഭേദമാകാത്ത ശ്രേയസിന് ഏഷ്യാ കപ്പും നഷ്ടമായേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകളുള്ളത്. ജസ്പ്രീത് ബുമ്രയാകട്ടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുശേഷം നടക്കുന്ന അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ടീമില്‍ തിരിച്ചെത്തിയേക്കും.
ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള ബുമ്ര ചെറിയ തോതില്‍ ബൗളിംഗ് പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. എന്നാല്‍ കാര്‍ അപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്തിന് ലോകകപ്പ് ടീമിലെത്താനാവുമോ എന്ന കാര്യം ഇപ്പോഴും സംശയത്തിലാണ്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കായികക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് റിഷഭ് പന്ത് .നാളെയാണ് ഏകദിന ലോകകപ്പിന്റെ മത്സരക്രമം ഐസിസി ഔദ്യോഗികമായി പുറത്തുവിടുക എന്നാണ് സൂചനകള്‍. ബിസിസിഐ നല്‍കിയ കരട് മത്സരക്രമം അനുസരിച്ച് ഒക്ടോബര്‍ 5 നാണ് ലോകകപ്പ് തുടങ്ങുക. ഫൈനല്‍ നവംബര്‍ 19നാണ്.
"
https://www.facebook.com/Malayalivartha