സാഫ് കപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനല്‍ സേഫാക്കിയ ഇന്ത്യന്‍ ടീം ഇന്ന് നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കുവൈറ്റിനെ നേരിടും

സാഫ് കപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനല്‍ സേഫാക്കിയ ഇന്ത്യന്‍ ടീം ഇന്ന് നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കുവൈറ്റിനെ നേരിടും.
ഇന്ന് ജയിച്ചില്ലെങ്കില്‍ പോലും സെമിയിലെത്താമെങ്കിലും സ്വന്തം നാട്ടില്‍ കുവൈറ്റിനെപ്പോലെ കരുത്തരായ ഒരു ടീമിനെതിരെ വിജയം നേടുകയെന്ന ലക്ഷ്യത്തോടെയാണ് സുനില്‍ ഛേത്രിയും സംഘവും ഇറങ്ങുന്നത്.
ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ 4-0ത്തിനും രണ്ടാം മത്സരത്തില്‍ നേപ്പാളിനെ 2-0ത്തിനുമാണ് ഇന്ത്യ തോല്‍പ്പിച്ചിരുന്നത്. ഭുവനേശ്വറില്‍ നടന്ന ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ കിരീടം നേടിയതിന്റെ ആത്മവിശ്വാസവുമായി ബംഗളുരുവിലെത്തിയ ഇന്ത്യന്‍ ടീം സാഫ് കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ മിന്നുന്ന പ്രകടനമാണ് ഇതുവരെ പുറത്തെടുത്തിരിക്കുന്നത്.
"
https://www.facebook.com/Malayalivartha