ലിയോണല്‍ മെസിയുടെ അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് അരങ്ങേറ്റത്തിന് വിജയത്തുടക്കം

ലിയോണല്‍ മെസിയുടെ അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് അരങ്ങേറ്റത്തിന് വിജയത്തുടക്കമായി. തുടര്‍ തോല്‍വികളില്‍ വലഞ്ഞ ഇന്റര്‍ മയാമിയെ 94-ാം മിനിറ്റില്‍ നേടിയൊരു മഴവില്‍ ഫ്രീ കിക്കിലൂടെ ലിയോണല്‍ മെസി വീണ്ടും വിജയപാതയില്‍ തിരിച്ചെത്തിക്കുകയായിരുന്നു.
പെനല്‍റ്റി ബോക്‌സിന് പുറത്തു നിന്ന് മെസി നേടിയ ഫ്രീ കിക്ക് ഗോളില്‍ ക്രൂസ് അസൂലിനെയാണ് ഇന്റര്‍ മയാമി ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചത്. ഇഞ്ചുറി ടൈമില്‍ ബോക്‌സിന് പുറത്ത് മെസിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീ കിക്കാണ് ഇന്റര്‍ മയാമിയുടെ വിജയഗോളില്‍ കലാശിച്ചത്. മെസിയെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇറക്കാതെയാണ് ഇന്റര്‍ മയാമി ഗ്രൗണ്ടിലിറങ്ങിയത്.
ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്പ് 44-ാം മിനിറ്റില്‍ റോബര്‍ട്ട് ടെയ്ലറിലൂടെ ഇന്റര്‍ മയാമി ലീഡെടുക്കുകയും ചെയ്തു. ടെന്നീസ് ഇതിഹാസം സെറീന വില്യംസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മെസിയുടെ മേജര്‍ ലീഗ് സോക്കര്‍ അരങ്ങേറ്റം കാണാനെത്തിയിട്ടുണ്ടായിരുന്നു.
രണ്ടാം പകുതിയില്‍ 54-ാം മിനിറ്റില്‍ ബെഞ്ചമിന്‍ ക്രെമാസ്ചിക്ക് പകരക്കാരനായാണ് ഇന്റര്‍ മയാമിയുടെ പത്താം നമ്പര്‍ കുപ്പായത്തില്‍ മെസി ഇറങ്ങിയത്.
"
https://www.facebook.com/Malayalivartha