ലോക സര്‍വകലാശാല ഗെയിംസില്‍ ഇന്ത്യന്‍ ഷൂട്ടര്‍ ഐശ്വരി പ്രതാപ് സിങ് തോമറിന് മൂന്നാം സ്വര്‍ണം....

ലോക സര്‍വകലാശാല ഗെയിംസില്‍ ഇന്ത്യന്‍ ഷൂട്ടര്‍ ഐശ്വരി പ്രതാപ് സിങ് തോമറിന് മൂന്നാം സ്വര്‍ണം. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് ഇത്തവണ സ്വര്‍ണം വെടിവച്ചിട്ടത്.
ഇന്ത്യയുടെ തന്നെ ദിവ്യാന്‍ഷ് സിങ് പന്‍വാറിനാണ് ഈ ഇനത്തില്‍ വെള്ളി. 50 മീറ്റര്‍ എയര്‍ റൈഫിളിലും ഐശ്വരി ഒന്നാമതെത്തിയിരുന്നു. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലും ഐശ്വരിയും ദിവ്യാന്‍ഷും സ്വര്‍ണം നേടി. ഗെയിംസിന്റെ മൂന്നാംദിനം ആകെ നാല് സ്വര്‍ണമാണ് ഇന്ത്യ സ്വന്തമാക്കിയത്.
അമ്പെയ്ത്തുകാരാണ് തിളങ്ങിയത്. പുരുഷന്‍മാരില്‍ സംഗപ്രീത് ബിസ്ലയും വനിതകളില്‍ -അന്‍വീത് കൗറും ചാമ്പ്യന്‍മാരായി. ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം പതിനേഴിലെത്തി. ഒമ്പത് സ്വര്‍ണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ നാലാംസ്ഥാനത്താണ്.
https://www.facebook.com/Malayalivartha